ഈ ​മാ​സം റി​യാ​ദ്​ വേ​ദി​യൊ​രു​ക്കു​ന്ന​ത്​​ ര​ണ്ട് ഫു​ഡ്​-ഹോ​ട്ട​ൽ മേ​ള​ക​ൾ​ക്ക്

റി​യാ​ദ്: ഈ ​മാ​സം സൗ​ദി ത​ല​സ്ഥാ​ന ന​ഗ​രം വേ​ദി​യൊ​രു​ക്കു​ന്ന​ത്​ ര​ണ്ട്​ ഭ​ക്ഷ​ണ, ആ​തി​ഥേ​യ മേ​ള​ക​ൾ​ക്ക്. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഭ​ക്ഷ​ണ, പാ​നീ​യ പ്ര​ദ​ർ​ശ​ന മേ​ള​ക​ളി​ൽ ഒ​ന്നാ​യ ‘ഫു​ഡെ​ക്സ് സൗ​ദി’​യു​ടെ 11ാം പ​തി​പ്പ് സെ​പ്റ്റം​ബ​ർ 16 മു​ത​ൽ 19 വ​രെ ​റി​യാ​ദ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും.

75 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 500ല​ധി​കം ഭ​ക്ഷ്യ ഉ​ൽ​പാ​ദ​ന വി​ൽ​പ​ന ക​മ്പ​നി​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. 800ല​ധി​കം ബ്രാ​ൻ​ഡു​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന മേ​ള​യി​ൽ 20,000ല​ധി​കം സ​ന്ദ​ർ​ശ​ക​രെ​യാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ലോ​ക​ത്തി​​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ ക​മ്പ​നി​ക​ൾ, വി​ത​ര​ണ​ക്കാ​ർ, ആ​തി​ഥേ​യ ഉ​ൽപ​ന്ന​ങ്ങ​ളു​ടെ ക​മ്പ​നി​ക​ൾ, വി​ഖ്യാ​ത പാ​ച​ക വി​ദ​ഗ്​​ധ​ർ, ഭ​ക്ഷ​ണ നി​ർ​മാ​ണ​ത്തി​നാ​യു​ള്ള ടെ​ക്നോ​ള​ജി ക​മ്പ​നി​ക​ൾ, ഈ ​രം​ഗ​ത്തെ നി​ക്ഷേ​പ​ക​ർ തു​ട​ങ്ങി ഭ​ക്ഷ്യ വി​പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ത്യ​സ്ത വ​കു​പ്പു​ക​ളു​ടെ സ​മ്മേ​ള​ന ന​ഗ​രി​യാ​യി​രി​ക്കും ‘ഫു​ഡെ​ക്സ്-24’.


മേ​ള സ​ന്ദ​ർ​ശി​ക്കാ​ൻ മു​ൻ​കൂ​ട്ടി ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. ര​ജി​സ്​​ട്രേ​ഷ​ന്​ ഈ ​ലി​ങ്ക്​ സ​ന്ദ​ർ​ശി​ക്കാം: https://www.foodexsaudiexpo.com/en/registertovisit

ര​ണ്ടാ​മ​ത്തെ മേ​ള​യാ​യ ഹോ​ട്ട​ൽ ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി എ​ക്സ്പോ സെ​പ്റ്റം​ബ​ർ 17 മു​ത​ൽ 19 വ​രെ റി​യാ​ദ് ഫ്ര​ണ്ട് എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ലാ​ണ്. ഹോ​ട്ട​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള ആ​തി​ഥേ​യ വ്യ​വ​സാ​യ മേ​ഖ​ല​യെ സം​ബ​ന്ധി​ച്ചു​ള്ള സ​മ​ഗ്ര​മാ​യ പ്ര​ദ​ർ​ശ​ന മേ​ള​യാ​ണ്​ ഈ ​എ​ക്സ്പോ.

ഹോ​ട്ട​ൽ നി​ർ​മാ​ണം, ഡി​സൈ​നി​ങ്, ഇ​ന്‍റീ​രി​യ​ർ, ആ​ർ​ക്കി​ടെ​ക്, ഹോ​സ്പി​റ്റാ​ലി​റ്റി ടെ​ക്നോ​ള​ജി, ജിം, ​സ്പാ, സ്പോ​ർ​ട്സ് സെ​ന്‍റ​ർ തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലെ​യും ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​രും നി​ർ​മാ​താ​ക്ക​ളും ഉ​ത്പ​ന്ന​ങ്ങ​ളും മേ​ള​യി​ലു​ണ്ടാ​കും.

പ്ര​ദ​ർ​ശ​ന ഹാ​ളി​ൽ ഒ​രു​ങ്ങു​ന്ന സെ​മി​നാ​റി​ൽ ഈ ​മേ​ഖ​ല​യെ കു​റി​ച്ചു​ള്ള വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളി​ലാ​യി 60ഓ​ളം പ്ര​മു​ഖ​ർ സം​സാ​രി​ക്കും. 23,000 സ​ന്ദ​ർ​ശ​ക​രെ പ്ര​തീ​ക്ഷി​ക്കു​ന്ന മേ​ള​യി​ൽ 750ല​ധി​കം ക​മ്പ​നി​ക​ൾ പ്ര​ദ​ർ​ശ​ന സ്റ്റാ​ളു​ക​ളൊ​രു​ക്കും. ര​ജി​സ്​​ട്രേ​ഷ​ൻ ലി​ങ്ക്​: https://register.thehotelshowsaudiarabia.com/

വ്യ​ത്യ​സ്ത ക​മ്പ​നി​ക​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​വും അ​റി​യാ​നും ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ ബി​സി​ന​സ്​ ക​രാ​റു​ക​ൾ ഉ​റ​പ്പി​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് ഇ​ത്ത​രം മേ​ള​ക​ൾ.

സൗ​ദി അ​റേ​ബ്യ​യി​ൽ നി​ക്ഷേ​പ രം​ഗ​ത്തു​ണ്ടാ​യ ഗു​ണ​ക​ര​മാ​യ മാ​റ്റ​വും സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷ​വും ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ലേ​ക്ക് നി​ക്ഷേ​പ​ക​രെ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്. വേ​ൾ​ഡ് റി​യാ​ദ്​ എ​ക്സ്പോ-2030, ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ -2034 ഉ​ൾ​പ്പ​ടെ​യു​ള്ള സാ​ധ്യ​ത​ക​ളാ​ണ് ലോ​ക​ത്തി​​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള പ്ര​മു​ഖ ക​മ്പ​നി​ക​ൾ സൗ​ദി​യി​ൽ കാ​ണു​ന്ന ഭാ​വി. അ​തി​വേ​ഗം വ​ള​ർ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന റി​യാ​ദ് ന​ഗ​ര​ത്തി​ലാ​യി​രി​ക്കും ക​മ്പ​നി​ക​ൾ വ​ലി​യ ശ​ത​മാ​ന​വും നി​ക്ഷേ​പ​മി​റ​ക്കു​ക.

Tags:    
News Summary - This month Riyadh will host two food-hotel fairs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.