കായംകുളം സ്വദേശി  അൽഖോബാറിൽ  മരിച്ചു

 

ദമ്മാം: ഹൃദയാഘാതത്തെ തുടർന്ന് കായംകുളം സ്വദേശി അൽഖോബാറിൽ മരിച്ചു. കായംകുളം, പറവൂർ മുക്ക്, പുല്ലുകളങ്ങര, പറങ്കിശേരിൽ ഹംസ കുഞ്ഞി​െൻറ മകൻ മുഹമ്മദ് ഷിയാസ് (കൊച്ചുമോൻ 37) ആണ് മരിച്ചത്. അൽഖോബാറിലെ സഹോദരൻ മുഹമ്മദ് ഷാജിയുടെ താമസ് സ്ഥലത്താണ് മരണം സംഭവിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതറിഞ്ഞ് സഹോദരൻ താമസ സ്ഥലത്ത് എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. ആറുമാസത്തെ അവധിക്ക് ശേഷം ദിവസങ്ങൾക്ക് മുമ്പാണ് തിരിച്ചെത്തിയത്.  ഭാര്യ: ഫസീല, മാതാവ് ഫാത്തിമ കുഞ്ഞ്, സഹോദരിമാർ: ആമിന, നെസീമ, ലെത്തീഫ, റഫീഖ, സെലീന. സഹോദരി ഭർത്താക്കൻമാരായ സലീം, മഹ്മൂദ് എന്നിവർ സൗദിയിലുണ്ട്. മൃതദേഹം സൗദിയിൽ ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
 

Tags:    
News Summary - death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.