ഖമീസ് മുശൈത്ത്: മലയാളി ജോലിക്കിടയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മഞ്ചേരി കുറ്റിയാം തൊടിപിട്ടാല് ഇബ്രാഹിം കുട്ടിയാണ് (50)കഴിഞ്ഞ ദിവസം തനൂമയില്‍ കടയില്‍ സാധനം ഇറക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്. ഇവിടെ ആര്.സി കോളയില്‍ സെയില്‍സ്മാനായി 25 വര്‍ഷമായി ജോലി നോക്കി വരികയാണ്. നാട്ടില്‍ നിന്ന് ലീവ് കഴിഞ്ഞത്തെിയത് നാല് ദിവസം മുമ്പാണ്. രണ്ട് പെണ്‍കുട്ടികളും ഒരു മകനും ഉണ്ട്. സഹോദരന് ഷാഹുല്‍ ഹമീദ് ഖമീസില്‍ ഉണ്ട് . മൃതദേഹം നാട്ടില്‍ കൊണ്ട് പോകാന്‍ സഹായത്തിന് അസീര്‍ പ്രവാസി സംഘം പ്രര്ത്തകന് മന്‍സൂര്‍ മേപ്പാടി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.