ദമ്മാം: അൽ അഹ്സയിൽ മലയാളി വീട്ടമ്മ ആത്മഹത്യ ചെയ്തു. ഗൾഫ് റോഡ് കമ്പനി സർവെയർ തൃശൂർ ആമ്പല്ലൂർ സ്വദേശി ജയരാജെൻറ ഭാര്യ സുവർണയാണ് (43) താമസ സ്ഥലത്ത് തൂങ്ങി മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. അൽ അഹ്സയിൽ പഠിക്കുന്ന മകൾ അജ്ഞലി പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് പിതാവിനൊപ്പം വീട്ടിൽ തിരിച്ചെത്തിയപ്പോൾ വാതിൽ തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തുങ്ങി മരിച്ച നിലയിൽ കണ്ടത്.
മരണത്തിന് ആരും ഉത്തരവാദിയല്ല എന്നും മൃതദേഹം ഇവിടെ അടക്കം ചെയ്യണമെന്നും ആത്മഹത്യകുറിപ്പിൽ ഉണ്ട് . റുഖൈഖ പൊലീസ് മൃതദേഹം ഹഫൂഫ് കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഏഴ് വർഷമായി ഇവർ കൂടുംബ സമ്മേതം അൽ അഹ്സയിലുണ്ട്. മൂത്ത മകൾ സാന്ദ്ര നാട്ടിൽ പ്ലസ് ടുവിന് പഠിക്കുകയാണ്. അജ്ഞലിയുടെ പരീക്ഷ കഴിഞ്ഞ് അടുത്ത മാസം നാട്ടിലേക്ക് പോകാൻ തീരുമാനിച്ചതായിരുന്നു സുവർണ. കിഡ്നി രോഗത്തെ തുടർന്ന് ഡയാലിസിസ് നടത്തി വരികയാണ് ഭർത്താവ് ജയരാജൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.