ജിദ്ദ: ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവിസ് തുടങ്ങുന്ന കാര്യത്തിൽ സൗദിയുടെ തീരുമാനം കാത്തിരിക്കുകയാണെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്. ഇന്ത്യയിലെ വാക്സിനേഷൻ വർധിച്ച കാര്യം സൗദി അറേബ്യയെ ബോധ്യപ്പെടുത്തിയതായും അംബാസഡർ മീഡിയ വൺ ചാനലിന് അനുവദിച്ച പ്രേത്യക അഭിമുഖത്തിൽ പറഞ്ഞു.
റിയാദിലെ ആഗോള നിക്ഷേപ സമ്മേളനത്തിൽ വെച്ചാണ് അംബാസഡർ മീഡിയ വണുമായി സംസാരിച്ചത്. ഇന്ത്യയിൽ വാക്സിനേഷൻ റെക്കോഡ് നിരക്കിലാണ്. ഇക്കാര്യം സൗദി അറേബ്യയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇനി തീരുമാനമെടുക്കേണ്ടത് സൗദി അറേബ്യയാണ്. ഇന്ത്യയിൽ വലിയൊരു പങ്കും സ്വീകരിച്ച വാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതിയില്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ഈ വിഷയത്തിലും ഇടപെടുന്നുണ്ട്. ഇന്ത്യയും സൗദിയും തമ്മിൽ കോവിഡ് സാഹചര്യത്തിലും സഹകരണം മെച്ചപ്പെട്ടതായി അംബാസഡർ പറഞ്ഞു.
ഇന്ത്യയുമായുള്ള പുതിയ കരാറുകൾ സൗദി ഒപ്പുവെച്ചിട്ടുണ്ട്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.