ദമ്മാം: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) 30ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സൗദി ഈസ്റ്റ് നാഷനൽ കമ്മിറ്റി ടെക്സലൻസ് സംഘടിപ്പിച്ചു. നാഷനൽ പരിധിയിലെ വിവിധ സോണുകളിൽ നിന്നുള്ള ഐ.ടി. പ്രഫഷനലുകൾ ഒത്തുകൂടിയ സംഗമത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, മെഷീൻ ലേണിങ്, നാവിഗേറ്റിങ് ദി ക്ലൗഡ്, ചാറ്റ് ജി.പി.റ്റി, സബ് മറൈൻ കേബിൾ നെറ്റ്വർക്കു തുടങ്ങിയ വ്യത്യസ്ത വിഷയങ്ങൾ പഠന വിധേയമാക്കി. നാഷനൽ ഹൗസിങ് കമ്പനി സിസ്റ്റം ആർക്കിടെക്റ്റ് അബ്ദുല്ലത്തീഫ്, നാഷനൽ സെൻറർ ഫോർ വൈൽഡ് ലൈഫ് ക്ലൗഡ് എൻജി. അഹമ്മദ് അജ്വാദ്, പ്രമുഖ ഐ.ടി സ്പെഷ്യലിസ്റ്റ് ഡോ. നവാസ് അൽ ഹസനി എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. എസ്.ടി.സി നെറ്റ്വർക്ക് എൻജിനീയർ അബ്ദുൽ റഔഫ് മംഗലാപുരം, സലാം മൊബൈൽ ക്ലൗഡ് ആർക്കിടെക്റ്റ് ഹബീബുല്ല തേക്കർ എന്നിവർ ഐഡിയ ഷോക്കേസിൽ ഇടപെട്ട് സംസാരിച്ചു. െഎ.ടി മേഖലയിലെ പുത്തൻ ട്രെൻഡുകളെക്കുറിച്ചും അതിലെ ചതിക്കുഴികളെക്കുറിച്ചും സ്വയം അപ്ഡേറ്റ് ആകുന്നതിനൊപ്പം സമൂഹത്തെക്കൂടി ബോധവാന്മാരാക്കേണ്ടത്തിന്റെ ആവശ്യകത സംഗമം ഊന്നിപറഞ്ഞു. തുടർന്നും ഇത്തരം പുത്തൻ അറിവുകൾ പരസ്പരം പങ്കുവെക്കുന്നതിനും പഠനം നടത്തുന്നതിനുമായി ഒമ്പതഅംഗ ടെക്നിക്കൽ ടീം രൂപവത്കരിച്ചു.
ആർ.എസ്.സി ഗ്ലോബൽ വിസ്ഡം സെക്രട്ടറി കബീർ ചേളാരി സംഗമം ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കലാലയം സെക്രട്ടറി സലീം പട്ടുവം, ഓർഗനൈസിങ് സെക്രട്ടറി ഉമറലി കോട്ടക്കൽ, നാഷനൽ ചെയർമാൻ ഇബ്രാഹിം അംജദി, ജനറൽ സെക്രട്ടറി റഊഫ് പാലേരി, നാഷനൽ സെക്രട്ടറിമാരായ നൂറുദ്ദീൻ കുറ്റ്യാടി, ഹാഫിസ് ഫാറൂഖ് സഖാഫി, നൗഷാദ് മാസ്റ്റർ, അമീൻ ഓച്ചിറ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.