ജിദ്ദ: പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാനിൽ കഴിഞ്ഞ ഒരു മാസക്കാലമായി മലയാളികളുടെ കൂട്ടായ്മയായ കേരള ഹൗസ് സംഘടിപ്പിച്ച ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. റമദാനിൽ ദിനേന ലഭിക്കുന്ന ശരി ഉത്തരത്തിൽ പോയൻറ് അടിസ്ഥാനത്തിലാണ് വിജയികളെ പ്രഖ്യാപിച്ചത്. ശിഹാബ് വേങ്ങര, ഷിജു ഹാഫിസ് എടവണ്ണ,നിയാസ് പെരിന്തൽമണ്ണ എന്നിവർ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടി. ഖുർആൻ പാരായണ മത്സരത്തിൽ ശിഹാബ് വേങ്ങര ഒന്നാം സമ്മാനം നേടി.
പ്രോഗ്രാം കൺവീനർ ഷഫീക്ക് മേലാറ്റൂർ സമ്മാനദാന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഈദ് ആഘോഷ പരിപാടി ജാലിയാത്ത് മലയാളം വിഭാഗം മേധാവിയിരുന്ന അബ്ദുറഹ്മാൻ ഉമരി ഉദ്ഘാടനം ചെയ്തു. സൗഹൃദ പൂർണമായ കൂട്ടായ്മകൾ പരസ്പരം സ്നേഹവും സാഹോദര്യവും കൂട്ടിയിണക്കുന്നതിനും അടുത്തറിയാനും സ്വന്തം സുഹൃത്തിന്റെ പ്രയാസങ്ങൾക്കൊപ്പം ചേർന്ന് നിൽക്കാൻ ഉതകുന്നതായിരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണം പ്രശസ്ത ഗായകൻ നൂഹ് ബീമ പള്ളിയും, അസിംകോ കമ്പനി മാനേജിങ് ഡയറക്ടർ ഷമീം താപ്പി, റഫീഖ് പരപ്പനങ്ങാടി എന്നിവരും നിർവഹിച്ചു. പരിപാടികൾക്ക് അനസ് മണ്ണാർക്കാട്, ഷിഹാസ്, അഖിൽ ഫ്രാൻസിസ്, നിസാർ, സാബിക്ക് കൂട്ടിലങ്ങാടി, എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.