റിയാദ്: ഷോക്കടിക്കുംവിധത്തിൽ കുട്ടികൾക്കരികിൽ ഇലക്ട്രിക് ഉപകരണം വെക്കരുതെന്ന മുന്നറിയിപ്പുമായി സൗദി സിവിൽ ഡിഫൻസ്.
പ്രായം കുറഞ്ഞ കുട്ടികൾക്ക് കൈയെത്തും ദൂരത്ത് ഷോക്കടിക്കാൻ സാധ്യതയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ വെക്കുന്നത് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നതായും അവ കുട്ടികൾ തൊടാതിരിക്കാൻ പാകത്തിൽ ഉയരങ്ങളിൽ സ്ഥാപിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ചുമരുകളിലെ ഇലക്ട്രിക് പോർട്ടുകളിൽ കുട്ടികൾ വിരൽ കയറ്റുകയോ മറ്റു വസ്തുക്കൾ ഉള്ളിലേക്ക് പ്രവേശിപ്പിക്കുകയോ ചെയ്യുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവർത്തിച്ചു.
ചാർജിങ്ങിനുശേഷം മൊബൈൽ ഫോൺ, ലാപ്ടോപ്, ടാബുകൾ തുടങ്ങിയവയുടെ ചാർജറുകൾ വൈദ്യുതി കണക്ഷനുകളിൽനിന്ന് വിച്ഛേദിക്കണമെന്നും സിവിൽ ഡിഫൻസ് നിർദേശിച്ചു. ഇലക്ട്രിക് ഉപകരണങ്ങളിൽ നിന്നുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ മുൻകരുതൽ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.