വീട്ടുജോലിക്കാരുടെ സ്​പോൺസർഷിപ്പ്​ മാറാൻ ഇ-സംവിധാനം: ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ജിദ്ദ: സൗദിയിൽ ഹൗസ് ഡ്രൈവർമാരുൾപ്പെടെ വീട്ടുജോലിക്കാരുടെ സ്​പോൺസർഷിപ്പ്​ ഇനി ഓൺലൈനായി കൈമാറ്റം ചെയ്യാം. ഇങ്ങനെ കൈമാറു​മ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ പാസ്പോർട്ട്​ വകുപ്പ്​ പുറത്തുവിട്ടു.

'അബ്ഷിർ' പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത​ പൗരന്മാർക്കാണ് തങ്ങളുടെ ഗാർഹിക ജോലിക്കാരുടെ സേവനം കൈമാറാൻ കഴിയുക. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്​ നിശ്ചയിച്ച വ്യവസ്ഥകൾ പാലിച്ചാൽ 'അബ്ഷിർ' പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തവർക്ക് തങ്ങളുടെ കീഴിലെ ഗാർഹിക ജോലിക്കാരുടെ സേവനം ഓൺലൈനായി കൈമാറാം.

ഗാർഹിക ജോലിക്കാരുടെ സേവന കൈമാറ്റത്തിന്​ വ്യവസ്ഥയായി പാസ്​പോർട്ട്​ ഡയറക്​ടറേറ്റ്​ നിശ്ചയിച്ച വ്യവസ്ഥകൾ:

  • നിലവിലെ തൊഴിലുടമ 'അബ്ഷിർ' പ്ലാറ്റ്‌ഫോം വഴി തങ്ങളുടെ കീഴിലുള്ള ഗാർഹിക ജോലിക്കാര​ന്റെ സേവനങ്ങൾ കൈമാറണം.
  • ഏഴ്​ ദിവസത്തിനുള്ളിൽ സേവനങ്ങൾ കൈമാറുന്നതിനുള്ള അഭ്യർത്ഥന ജോലിക്കാരനും പുതിയ തൊഴിലുടമയും അംഗീകരിക്കണം.
  • പുതിയ തൊഴിലുടമയുടെയും ഗാർഹിക ജോലിക്കാരന്റെയും രേഖ ട്രാഫിക് നിയമലംഘനങ്ങളിൽ നിന്ന് മുക്തമായിരിക്കണം.
  • ഗാർഹിക തൊഴിലാളി സിസ്റ്റത്തിൽ 'ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നു' (ഹൂറുബ്​) എന്ന് രജിസ്റ്റർ ചെയ്തവർക്ക് ഇത് പ്രയോജനപ്പെടുത്താൻ കഴിയില്ല.
  • ഗാർഹിക ജോലിക്കാരുടെ പരമാവധി സേവന കൈമാറ്റം നാല്​ തവണ മാത്രമായിരിക്കും.
  • സേവനങ്ങൾ കൈമാറുന്ന സമയത്ത്​ ഗാർഹിക ജോലിക്കാരന്റെ താമസരേഖക്ക് (ഇഖാമ) 15 ദിവസമോ അതിൽ കൂടുതലോ കാലാവധിയുണ്ടായിരിക്കണം.
  • സേവന ഫീസുകൾ മുഴുവൻ അടച്ചിരിക്കണം.
Tags:    
News Summary - Domestic workers in Saudi Arabia are now able to change employers through Absher Afrad platform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.