റിയാദ്: സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 10 കോടി റിയാൽ സംഭാവന ചെയ്തു. തെൻറ സ്വകാര്യ സമ്പാദ്യത്തിൽനിന്നാണ് അദ്ദേഹം ഈ തുക കാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നത്.
ഇതിൽ 8.7 കോടി റിയാൽ രാജ്യത്തുടനീളമുള്ള 29 ചാരിറ്റി സൊസൈറ്റികൾക്കായി നീക്കി െവച്ചിട്ടുണ്ട്.കിരീടാവകാശിയുടെ നിർദേശപ്രകാരം ഈ തുക ദിവസങ്ങൾക്കുള്ളിൽ ചെലവഴിക്കപ്പെടും. ബാക്കിയുള്ള 1.3 കോടി റിയാൽ സാമ്പത്തിക കേസുകളിൽ പെട്ട് രാജ്യത്തെ ജയിലുകളിൽ കഴിയുന്ന 150 ലധികം തടവുകാരുടെ കടങ്ങൾ അടക്കുന്നതിനായി വിനിയോഗിക്കും.
ഇതുപ്രകാരം അത്തരം തടവുകാരുടെ ജയിൽ മോചനം ഉടൻ നടപ്പാക്കുകയും അവർക്ക് അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങുകയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.