ദമ്മാം: വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വീടും സ്വത്തും നഷ്ടപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ സഹായമെത്തിച്ച് സൗദി എറണാകുളം എക്സ്പാട്രിയേറ്റ്സ് ഫെഡറേഷൻ ദമ്മാം (സീഫ്). പുനരധിവസിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക് ആവശ്യമായ 65-ഓളം ഗ്യാസ് അടുപ്പുകൾ വയനാട് കലക്ടർ മേഘശ്രീക്ക് സംഘടന കൈമാറി.
1,30,000 ത്തോളം രൂപ വിലവരുന്ന അടുപ്പുകളാണ് സംഘടനക്ക് വേണ്ടി മുഹമ്മദ് അറഫാത് കലക്ടർക്ക് നൽകിയത്. ദമ്മാമിലെ എറണാകുളം പ്രവാസികളുടെ സർവതോന്മുഖമായ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് സീഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.