റിയാദ്: കേളി കുടുംബവേദിയും കേളി കലാസാംസ്കാരിക വേദിയുടെ അൽഖർജ് ഏരിയ കമ്മിറ്റിയും സംയുക്തമായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. അൽഖർജ് ഏരിയയിൽ സംഘടിപ്പിക്കുന്ന മത്സര നടത്തിപ്പിനായി സംഘാടക സമിതി രൂപവത്കരിച്ചു. അൽഖർജ് റൗദ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപവത്കരണയോഗം കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു.
ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. കുടുംബവേദി കേന്ദ്ര കമ്മിറ്റിയംഗം വിജില ബിജു മത്സരത്തെക്കുറിച്ച് വിശദീകരിച്ചു. ജനുവരി 24 നടത്തുന്ന പരിപാടി മൂന്ന് വിഭാഗങ്ങളിലായാണ് നടക്കുക. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ.
മൂന്ന് വിഭാഗത്തിലെ വിജയികൾക്കും സ്വർണ നാണയങ്ങൾ ഉൾപ്പെടെ ആകർഷക സമ്മാനങ്ങൾ നൽകുമെന്ന് കുടുംബവേദി സെക്രട്ടറി സീബാ കൂവോട് പറഞ്ഞു. മത്സരത്തിനുശേഷം കേളി അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. ജി. ഗോപാൽ (ചെയർ.), ശ്രീഷാ സുകേഷ്, അബ്ദുൽ സമദ് (വൈ. ചെയർ.), ഷബി അബുൽ സലാം (കൺ), ഗീത ജയരാജ്, അബ്ദുൽകലാം (ജോ. കൺ.), വിജില ബിജു (കോഓഡിനേറ്റർ), സുകേഷ് കുമാർ, റാഷിദ് അലി (സാമ്പത്തിക കമ്മിറ്റി കൺ), രാമകൃഷ്ണൻ കൂവോട് (ഭക്ഷണ കമ്മിറ്റി കൺ), ഷബീർ, നൗഷാദ് അലി (അംഗങ്ങൾ), മണികണ്ഠ കുമാർ (സങ്കേതിക സഹായം), സുബ്രഹ്മണ്യൻ, ജയൻ പെരുനാട് (പബ്ലിസിറ്റി), നാസർ പൊന്നാനി, നൗഫൽ പതിനാറിങ്കൽ (ഗതാഗതം), അജേഷ് (വളൻറിയർ ക്യാപ്റ്റൻ) എന്നിവരടങ്ങിയ 101 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഷമീർ കുന്നുമ്മൽ, കുടുംബവേദി വൈസ് പ്രസിഡൻറ് സുകേഷ് കുമാർ, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ് അൽ ഖർജ് ഏരിയാ ആക്ടിങ് സെക്രട്ടറി ലിപിൻ പശുപതി എന്നിവർ സംസാരിച്ചു. രജിസ്ട്രേഷനും മറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് മത്സരം കോഓഡിനേറ്റർ വിജില ബിജു (0543995340), പ്രോഗ്രാം കോഓഡിനേറ്റർ സുകേഷ് കുമാർ (0581053900), കൺവീനർ ഷബി അബ്ദുൽ സലാം (0537018583), കുടുംബവേദി ജോയിൻറ് സെക്രട്ടറി സിജിൻ കൂവള്ളൂർ (0558431558) എന്നിവരുമായി ബന്ധപ്പെടാം. കുടുംബ വേദി സെക്രട്ടറി സീബ കൂവോട് സ്വാഗതവും കൺവീനർ ഷബി അബ്ദുൽ സലാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.