മദീന: ‘ഖാദിമുൽ ഹറമൈൻ ഹജ്ജ് ഉംറ പദ്ധതി’ക്ക് കീഴിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്ന് വരുന്ന ഉംറ തീർഥാടകരുടെ രണ്ടാമത്തെ സംഘം മദീനയിലെത്തി. പുരുഷന്മാരും സ്ത്രീകളുമായി 250 ഉംറ തീർഥാടകർ സംഘത്തിലുണ്ട്. സൗദി മതകാര്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള പദ്ധതിയിലെ രണ്ടാമത്തെ ഈ സംഘം 14 യൂറോപ്യൻ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നു. വിവിധ രാജ്യങ്ങളിൽനിന്നുള്ള 1,000 പേരാണ് ഈ വർഷം സൽമാൻ രാജാവിന്റെ അതിഥികളായി ഉംറക്കെത്തുന്നത്.
250 പേരടങ്ങുന്ന ആദ്യസംഘം പുണ്യഭൂമിയിലെത്തി ഉംറ നിർവഹിച്ച് മടങ്ങി. മികച്ച സേവനങ്ങളാണ് തീർഥാടകർക്ക് മതകാര്യ മന്ത്രാലയം മദീനയിൽ ഒരുക്കിയിരിക്കുന്നത്. മക്കയിലേക്ക് തിരിക്കുന്നതിന് മുമ്പ് സംഘം മദീനയിലെ കിങ് ഫഹദ് ഖുർആൻ പ്രിൻറിങ് പ്രസ്സും ചരിത്ര പ്രധാന സ്ഥലങ്ങളും മ്യൂസിയങ്ങളും സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.