യാംബു: ‘നവോദയയിൽ അംഗമാവൂ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാകൂ’ എന്ന ശീർഷകത്തിൽ ജിദ്ദ നവോദയ സംഘടിപ്പിക്കുന്ന അംഗത്വ കാമ്പയിന്റെ ഭാഗമായി യാംബുവിൽ അംഗത്വ കാമ്പയിന് തുടക്കമായി.
യാംബു ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ജിദ്ദ നവോദയ വൈസ് പ്രസിഡന്റ് അജോ ജോർജ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള നഗാദി യൂനിറ്റിലെ ബാബു ആന്റണി-മിനി ദമ്പതികൾക്ക് ആദ്യ അംഗത്വ കാർഡ് നൽകി കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു.
ഏരിയ പ്രസിഡന്റ് വിനയൻ പാലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. വിവിധ യൂനിറ്റുകളിലെ പ്രവർത്തകർ പങ്കെടുത്തു. ഏരിയ സെക്രട്ടറി സിബിൾ പാവറട്ടി സ്വാഗതവും ഏരിയ ട്രഷറർ ശ്രീകാന്ത് നീലകണ്ഠൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.