റിയാദ്: എന്തിലും ഏതിലും വർഗീയത കാണുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് സമൂഹത്തിെൻറ സൗഹാർദവും സഹവർത്തിത്വവും നശിപ്പിക്കുന്ന പ്രവണതക്ക് അന്ത്യം കുറിക്കാൻ സൗഹൃദ കേരളം എന്ന ആശയത്തെ ഊട്ടിയുറപ്പിക്കുന്ന ചരിത്രപാഠങ്ങള്‍ യു.പി, ഹൈസ്കൂൾ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ റിയാദ് ഘടകം സംഘടിപ്പിച്ച ‘കാത്തു വെക്കാം സൗഹൃദ കേരളം’ എന്ന സെമിനാർ അഭിപ്രായപ്പെട്ടു.
കേരളത്തിലെ ഡിഗ്രി, പി.ജി വിദ്യാര്‍ഥികള്‍ക്കായി കേരള ചരിത്രത്തിലെ സാമുദായിക സൗഹാർദത്തെക്കുറിച്ചുള്ള ഉത്തമ പാഠങ്ങൾ ഉറപ്പ് വരുത്തണം. വർത്തമാന കാലത്ത് ജാതി മത വർണ വർഗ വ്യത്യാസങ്ങൾക്കതീതമായ സൗഹൃദ സംഗമങ്ങൾ വ്യാപകമാക്കണം.
കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനം കേരളീയ സംസ്കാരത്തിന്റെയും സാമൂഹിക ബോധത്തിന്റെയും തണലിലാണ് രൂപം കൊണ്ടത്. അത് കൊണ്ടാണ് മുജാഹിദ് സമ്മേളനങ്ങളോട് അനുബന്ധിച്ച് കാർഷിക സമ്മേളനങ്ങളും മത സൗഹാർദ സമ്മേളനങ്ങളും പ്രസ്ഥാനത്തിന് സംഘടിപ്പിക്കാനാവുന്നത് എന്നും മുഖ്യപ്രഭാഷണം നടത്തിയ ഐ.എസ്.എം വൈസ് പ്രസിഡൻറ് റിഹാസ് പുലമാന്തോൾ അഭിപ്രായപ്പെട്ടു.
സെമിനാർ ഇസ്ലാഹി സെന്റർ പ്രബോധകൻ സയ്യിദ് മുഹമ്മദ് സുല്ലമി പാലക്കാട് ഉദ്ഘാടനം ചെയ്തു. ഷാജഹാൻ ചളവറ അധ്യക്ഷത വഹിച്ചു. നൗഷില ഹബീബ് (എം.ജി.എം റിയാദ്) അഡ്വ. അജിത് (ഒ.ഐ.സി.സി), ഷുഹൈബ് പനങ്ങാങ്ങര (കെ.എം.സി സി), പ്രദീപ് ആറ്റിങ്ങൽ (കേളി) തുടങ്ങിയവർ സംസാരിച്ചു. ഇക്ബാൽ കൊടക്കാട് സ്വാഗതവും സാജിദ് ഒതായി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.