റിയാദ്: സംഘടന ശാക്തീകരണത്തിന്റെ ഭാഗമായി റിയാദ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ ആറ് മാസം നീളുന്ന കാമ്പയിന് തുടക്കമായി. മലപ്പുറം ജില്ല പ്രസിഡൻറ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം ചെയ്തു. ഓരോരുത്തരും അവരവരിലേക്ക് തന്നെ ചുരുങ്ങുന്ന ഇക്കാലത്ത് മറ്റുള്ളവരെപ്പറ്റി അറിയാനും പരസ്പരം സഹായിക്കാനും കെ.എം.സി.സി പ്രവർത്തനം കൊണ്ട് കഴിയുന്നത് സംഘടന പ്രവർത്തനം കൊണ്ടുള്ള വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ കാലത്ത് കെ.എം.സി.സി പ്രവർത്തകർ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടക്കൽ മണ്ഡലം കെ.എം.സി.സിയുടെ കാമ്പയിൻ ഏറെ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
ശാഫി തുവ്വൂർ മുഖ്യ പ്രഭാഷണം നടത്തി. ജീവ കാരുണ്യസേവന പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന കെ.എം.സി.സി പ്രവർത്തകർക്ക് രാഷ്ട്രീയ ബോധം കൂടിയുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. ബത്ഹ ലുഹ മാർട്ട് ഓഡിറ്റോറിയത്തിൽ നടന്ന പരിപടിയിൽ മണ്ഡലം പ്രസിഡൻറ് ബഷീർ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ സഫീർ തിരൂർ, മൊയ്തീൻ കുട്ടി പൊന്മള, ഹംസത്തലി, യൂസുഫ് ഹാജി കൊന്നക്കാട്ടിൽ എന്നിവർ സംസാരിച്ചു. ശുഐബ് മന്നാനി ഖിറാഅത് നടത്തി.
മണ്ഡലം ജനറൽ സെക്രട്ടറി അഷറഫ് പുറമണ്ണൂർ സ്വാഗതവും ട്രഷറർ അബ്ദുൽ ഗഫൂർ കൊന്നക്കാട്ടിൽ നന്ദിയും പറഞ്ഞു. കാമ്പയിെൻറ ഭാഗമായി കോട്ടക്കൽ മണ്ഡലത്തിലെ പഞ്ചായത്ത് - മുനിസിപ്പൽ കെ.എം.സി.സി കമ്മിറ്റികൾ രൂപവത്കരിച്ചു.
മണ്ഡലം ഭാരവാഹികളായ അബൂബക്കർ സി.കെ പാറ, മൊയ്തീൻ കോട്ടക്കൽ, മൊയ്തീൻ കുട്ടി പൂവ്വാട്, ഹാഷിം കുറ്റിപ്പുറം, ഇസ്മാഈൽ പൊന്മള, നൗഷാദ് കണിയേരി, മജീദ് ബാവ തലകാപ്പ്, ഫിറോസ് വളാഞ്ചേരി, ദിലൈബ് ചാപ്പനങ്ങാടി, ഫർഹാൻ കാടാമ്പുഴ, ജംഷീർ കൊടുമുടി, അബ്ദുൽ ഗഫൂർ കൊൽക്കളം, ഫാറൂഖ് പൊന്മള, മുഹമ്മദ് കല്ലിങ്ങൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.