ബുറൈദ: മതേതര മനസിന് കാവലിരിക്കണമെന്ന് ഐ.എസ്.എം കേരള സംസ്ഥാന വൈസ് പ്രസിഡൻറ് റിഹാസ് പുലാമന്തോൾ പറഞ്ഞു. ‘സാമൂഹിക സുരക്ഷക്ക് ധാർമിക ജീവിതം’ എന്ന ശീർഷകത്തിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ നാഷനൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിെൻറ ഭാഗമായി ബുറൈദയിൽ ‘മതം, ധാർമികത, സമൂഹം’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസുരമായ പുതിയ കാലത്ത് ചരിത്രത്തിെൻറ സഹൃദധാരകൾ ജീവിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹത്തെ ധാർമികവത്കരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ഹസ്ക്കർ ഓതായി അധ്യക്ഷത വഹിച്ചു. ഐ.എസ്.എം കേരള സംസ്ഥാന വൈസ് പ്രസിഡൻറായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട റിഹാസ് പുലാമന്തോളിന് സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ബുറൈദ ഘടകം നൽകുന്ന ഉപഹാരം അബ്ദുറഹീം ഫാറൂഖി കൈമാറി.
സക്കീർ പത്തറക്കൽ (ഒ.ഐ.സി.സി), സുരേഷ് ബാബു (ഖസീം പ്രവാസി സംഘം), സക്കീർ മാടാല (കെ.എം.സി.സി) എന്നിവർ സംസാരിച്ചു. ഫായിസ് അനീസ് ഖിറാഅത്ത് നിർവഹിച്ചു. റിയാസ് വയനാട് സ്വാഗതവും സുൽഫീക്കർ ഒറ്റപ്പാലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.