???????? ??????? ??? ?????????? ????????? ???? ?????????

ദമ്മാമിൽ വന്‍ ലഹരി വേട്ട; രണ്ട് പേർ പിടിയിൽ 

ദമ്മാം: ദമ്മാമിൽ വന്‍ മയക്കുമരുന്ന്​ ശേഖരം പിടികൂടി. വിതരണത്തിനായി വാഹനത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച വിവിധ തരത്തിലുള്ള ലഹരി പദാർഥങ്ങളാണ് കസ്‌റ്റംസ്‌ അധികൃതരുടെ സഹായത്തോടെ സുരക്ഷാ സേന പിടികൂടിയത്. അഞ്ച്​ ദശലക്ഷത്തിലേറെ  നിരോധിത ഗുളികകളാണ് കണ്ടെത്തിയത്. 255 നിരോധിത ലഹരി വസ്‌തുക്കളും പിടികൂടി. 

ലഹരിവിതരണ സംഘാംഗങ്ങളായ രണ്ട് പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്​ചയാണ്​ പരിശോധനക്കിടെ സംഘം പിടിയിലായത്. വലിയ ട്രൈലറിൽ, പെട്രോൾ ടാങ്കിനോട്​ ചേർന്നും ഇരുവശങ്ങളിലും പ്രത്യേകം അറകളുണ്ടാക്കി അതിനകത്ത് ലഹരി വസ്‌തുക്കൾ ഒളിപ്പിച്ച് കടത്താനായിരുന്നു പദ്ധതി. വിദഗ്​ധ പരിശോധനയിലാണ്​ ലഹരി കടത്താനുള്ള ശ്രമം കണ്ടെത്തിയത്​. തുടർ നടപടികൾക്കായി പിടികൂടിയവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കുറ്റവാളികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന്  അധികൃതർ അറിയിച്ചു. 

Tags:    
News Summary - drugs-dammam-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.