??????? ???????????????? ??????????? ????????????? ????????? ?????? ?????????????????????????? ?????????????? ???????

റിയാദ്​ വിമാനത്താവളത്തിൽ രണ്ട്​ ലക്ഷം മയക്കുമരുന്ന്​ ഗുളികകൾ പിടികൂടി

റിയാദ്​: വ്യത്യസ്​ത സമയങ്ങളിലായി റിയാദ്​ കിങ്​ ഖാലിദ്​ വിമാനത്താവളത്തിൽ നിന്ന്​ രണ്ട്​ ലക്ഷത്തിലേറെ മയക്കുമരുന്ന്​ ഗുളികകൾ പിടികൂടി. 
രാജ്യത്ത്​ പ്രവേശിക്കാൻ വിമാനത്താവളത്തിലെത്തിയവരുടെ കസ്​റ്റംസ്​ പരിശോധനക്കിടെയാണ്​ അഞ്ച്​ തവണയായി മൊത്തം 201,177 ഗുളികകൾ കണ്ടെടുത്തതെന്ന്​ കസ്​റ്റംസ്​ വിഭാഗം അറിയിച്ചു. യാത്രക്കാരുടെ കൈവശമുണ്ടായിരുന്ന ബാഗേജുകളിലാണ്​ ഇവയുണ്ടായിരുന്നത്​. സ്​ത്രീ ബാഗിൽ ഒളിപ്പിച്ച നിലയിൽ 50,944 ഗുളികകളുണ്ടായിരുന്നു. ഇതാണ്​ ആദ്യം കണ്ടെത്തിയത്​. അടുത്ത പരിശോധനയിൽ ഇതേ പോലെ മറ്റൊരു ബാഗിൽ നിന്ന്​ 77,670 ഗുളികകൾ പിടിച്ചു. ദാരു കരകൗശല വസ്​തുവിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മൂന്നാം തവണ 11,797 ഗുളികകൾ കണ്ടത്​. മരം കൊണ്ട്​ നിർമിച്ച മനോഹരമായ ഒരു ചെപ്പിനുള്ളിലായിരുന്നു ഇത്രയും ഗുളികകൾ ഒളിപ്പിച്ചിരുന്നത്​. അടുത്ത പരിശോധനയിലും മരം കൊണ്ടുള്ള ഒരു പുരാവസ്​തുവിനുള്ളിൽ നിന്നും 29,950 ഗുളികകൾ കൂടി കണ്ടെടുത്തു. അഞ്ചാം തവണ വീട്ടുപകരണത്തിൽ നിന്നാണ്​ 30,816 പിടികൂടിയതെന്നും കസ്​റ്റംസ്​ വിഭാഗം ഡയറക്​ടർ ജനറൽ അറിയിച്ചു. 
Tags:    
News Summary - drugs-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.