ഹാലത്ത്​ അമ്മാറിൽ വൻ മയക്കുമരുന്ന്​ വേട്ട; 50 ലക്ഷം ഗുളികകൾ പിടിച്ചെടുത്തു

ജിദ്ദ: ജോർഡൻ അതിർത്തി കവാടമായ ഹാലത്ത്​ അമ്മാറിൽ വൻ മയക്കുമരുന്ന്​ വേട്ട. അരക്കോടിയോളം കാപ്​റ്റഗൺ ഗുളികകൾക്കൊപ്പം മറ്റുമയക്കുമരുന്നുകളുമാണ്​ അതിർത്തി കടന്നെത്തിയ ഒരു വാഹനത്തിൽ നിന്ന്​ പിടിച്ചെടുത്തത്​. സൗദി അറേബ്യൻ കസ്​റ്റംസ്​ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന്​ വേട്ടകളിലൊന്നാണിത്​. ഹഖ്​ലിനും ഹദീതക്കും പുറമേ ജോർഡനിലേക്കു​ള്ള സൗദിയുടെ പ്രധാന അതിർത്തി കവാടങ്ങളിലൊന്നാണ്​ തബൂക്കിലെ ഹാലത്ത്​ അമ്മാർ. വളരെ സൂക്ഷ്​മമായ കസ്​റ്റംസ്​ പരിശോധന നടക്കുന്ന കേ​​ന്ദ്രങ്ങളിലൊന്നുമാണ്​ ഇത്​. ഇന്നലെ സംശയത്തെ തുടർന്നാണ്​ അതിർത്തി കടന്നുവന്ന സ്വകാര്യ വാഹനത്തെ അധികൃതർ പരിശോധനക്ക്​ വിധേയമാക്കിയത്​. പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെത്താനായിരുന്നില്ല.

എന്നാൽ വിശദമായ പരിശോധനയിൽ വാഹനത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ വിദഗ്​ധമായി ഒളിപ്പിച്ച്​ വെച്ച വൻ മയക്കുമരുന്ന്​ ശേഖരം ശ്രദ്ധയിൽപെടുകയായിരുന്നു. കാറി​​​െൻറ ബോഡി, സീറ്റുകൾ, ടയറുകൾ, മേൽഭാഗം എന്നിവിടങ്ങളിലാണ്​ ഇവ ഒളിച്ചുവെച്ചിര​ുന്നത്​. മൊത്തം 48,39,000 കാപ്​റ്റഗൺ ഗുളികകളാണ്​ വാഹനത്തിൽ ഉണ്ടായിരുന്നത്​. കൂടാതെ അരക്കിലോ​േയാളം വേറെ മയക്കുമരുന്നുകളും. മയക്കുമരുന്ന്​ കടത്തുകാർ ഒാരോദിവസം വ്യത്യസ്​തമായ മാർഗങ്ങളാണ്​ അവലംബിക്കുന്നതെന്ന്​ ഹാലത്​ അമ്മാർ കസ്​റ്റംസ്​ ജനറൽ ഡയറക്​ടർ ഖാലിദ്​ അൽ റുമൈഹ്​ പറഞ്ഞു.  

Tags:    
News Summary - drugs-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.