അഖബ കടലിൽ വൻ മയക്കുമരുന്ന്​ വേട്ട

തബൂക്ക്: തബൂക്കിനടുത്ത്​ അഖബകടലിൽ വൻ മയക്കുമരുന്ന്​ വേട്ട. സൗദി തീരം തേടി ബോട്ടിലെത്തിയ സ​ംഘത്തെ പിടികൂടുകയും വൻ മയക്കുമരുന്ന്​ ശേഖരം കണ്ടുകെട്ടുകയും ചെയ്​തു. 28 ലക്ഷത്തിലേറെ ആംഫിറ്റമിൻ ഗുളികകളും ഒന്നരകിലോ കറുപ്പുമാണ്​ പിടിച്ചത്​. അധോലോക വിപണിയിൽ വൻ വിലവരുന്നതാണ്​ കറുപ്പ്​. 

സൗദി നാവിക അതിർത്തി കടന്നെത്തിയ ബോട്ടിനെ തീരസംരക്ഷണസേന പിന്തുടർന്ന്​ പിടികൂടുകയായിരുന്നുവെന്ന്​ അതിർത്തി രക്ഷാസേന വക്​താവ്​ കേണൽ സാഹിർ ബിൻ മുഹമ്മദ്​ അൽഹാർബി പറഞ്ഞു. ബോട്ടിലുണ്ടായിരുന്ന രണ്ടു ഇൗജിപ്​തുകാരെയും കരയിൽ കാത്തുനിന്ന രണ്ടുസൗദി പൗരൻമാരെയും അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. പിടിയിലായവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക്​ കൈമാറി.

Tags:    
News Summary - drugs-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.