അൽഅഹ്സ: മൂന്നര പതിറ്റാണ്ട് പിന്നിട്ട ദീർഘമായ പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന നവയുഗം സാംസ്കാരികവേദി കേന്ദ്ര കമ്മിറ്റി അംഗവും അൽഅഹ്സ മേഖല സെക്രട്ടറിയുമായ ഇ.എസ്. റഹീം തോളിക്കോടിന് യാത്രയയപ്പ് നൽകി. അൽഅഹ്സ ശോഭയിലുള്ള അൽഅയ്ല ഒാഡിറ്റോറിയത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന യാത്രയയപ്പ് ചടങ്ങിൽ നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ജി. ബെൻസി മോഹൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എ. വാഹിദ് യോഗം ഉദ്ഘാടനം ചെയ്തു. ഇ.എസ്.
റഹീമിന് നവയുഗം കേന്ദ്രകമ്മിറ്റിയുടെ ഉപഹാരം കേന്ദ്രകമ്മിറ്റി ട്രഷറർ സാജൻ കണിയാപുരവും അൽഅഹ്സ മേഖല കമ്മിറ്റിയുടെ ഉപഹാരങ്ങൾ ഉണ്ണി മാധവും ജയകുമാറും ജീവകാരുണ്യവിഭാഗത്തിെൻറ ഉപഹാരം അബ്ദുല്ലത്തീഫ് മൈനാഗപ്പള്ളിയും ഹരാത്ത് യൂനിറ്റിെൻറ ഉപഹാരം രതീഷ് രാമചന്ദ്രനും ശോഭ യൂനിറ്റിെൻറ ഉപഹാരം അഖിൽ അരവിന്ദും െഹാഫൂഫ് യൂനിറ്റിെൻറ ഉപഹാരം സുബ്രഹ്മണ്യനും കൈമാറി. നവയുഗം കേന്ദ്രനേതാക്കളായ ഷാജി മതിലകം, അരുൺ ചാത്തന്നൂർ, നിസ്സാം കൊല്ലം, സുശീൽ കുമാർ, മിനി ഷാജി എന്നിവർ സംസാരിച്ചു.
അൽഅഹ്സ മേഖല പ്രസിഡൻറ് ഉണ്ണി മാധവ് സ്വാഗതവും ഇ.എസ്. റഹീം നന്ദിയും പറഞ്ഞു. സുൽഫി, അമീറുദ്ദീൻ, ഷാജി പുള്ളി, ഷിബു താഹിർ, ബദറുദ്ദീൻ, സലിം, ശിഹാബ് എന്നിവർ നേതൃത്വം നൽകി.തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് സ്വദേശിയായ ഇ.എസ് റഹീം, 36 വർഷം മുമ്പാണ് സൗദി അറേബ്യയിൽ പ്രവാസിയായി എത്തിയത്. െഹാഫൂഫിൽ ഹാർഡ്വെയർ കട നടത്തുകയായിരുന്ന അദ്ദേഹം അൽഅഹ്സയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് വളരെ സജീവമായി ഇടപെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.