റിയാദ്: സൗദി തലസ്ഥാന നഗരം ആതിഥേയത്വം വഹിച്ച ഇ-സ്പോർട്സ് ലോകകപ്പിൽ ദേശീയ ടീമായ ‘സൗദി ഫാൽക്കൺസ്’ ചാമ്പ്യന്മാരായി. എട്ട് ആഴ്ച നീണ്ട ടൂർണമെന്റിന്റെ സമാപന ചടങ്ങിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ കിരീടമണിയിച്ചു.
പങ്കെടുത്ത ടീമുകൾക്കിടയിൽ 5665 പോയൻറുകൾ നേടിയാണ് ഫാൽക്കൺസ് വിജയകിരീടം ചൂടിയത്. 2545 പോയൻറുമായി ഡച്ച് ടീം ലിക്വിഡ് രണ്ടാം സ്ഥാനത്തെത്തി. രണ്ടായിരം പോയന്റുമായി സ്വിസ് ടീമായ ബി.ഡി.എസാണ് മൂന്നാമത്. ഗെയിമിങ്, ഇലക്ട്രോണിക് സ്പോർട്സ് മേഖലയിലെ ചരിത്രത്തിലെ ഏറ്റവും വലിയ ഇവൻറിനാണ് റിയാദ് സാക്ഷ്യംവഹിച്ചത്. എട്ട് ആഴ്ചകളിലായി 21 മത്സരങ്ങളാണ് നടന്നത്.
മത്സരം ഏതാനും ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അന്താരാഷ്ട്ര തലത്തിൽ 500ലധികം ക്ലബുകളെ പ്രതിനിധീകരിക്കുന്ന 1500ലധികം കളിക്കാർ മത്സരങ്ങളിൽ പങ്കെടുത്തു. ഇ- സ്പോർട്സ് മേഖലയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സാമ്പത്തിക സമ്മാനങ്ങളാണ് 21ടൂർണമെന്റുകളിലെ വിജയികൾക്കായി ഒരുക്കിയത്. ആകെ സമ്മാനങ്ങളുടെ മൂല്യം ആറ് കോടി ഡോളറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.