ദമ്മാം: കെ.എം.സി.സി സൗദി കിഴക്കൻ പ്രവിശ്യ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദമ്മാം ഇന്‍റർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മെഹനാസ് ഫരീദ് മുഖ്യാതിഥിയായി. പ്രവിശ്യാ കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂർ അധ്യക്ഷത വഹിച്ചു. ഖാദർ ചെങ്കള സംഗമം ഉദ്ഘാടനം ചെയ്തു.
ബിജു കല്ലുമല, ജമാൽ വില്യാപ്പിള്ളി, നാസ് വക്കം, പി.എ.എം. ഹാരിസ്, മമ്മു മാസ്റ്റർ എന്നിവർ സംസാരിച്ചു. ഇസ്മാഈൽ ഹുദവി റമദാൻ സന്ദേശം നൽകി. ജിദ്ദയിലേക്ക് ഔദ്യോഗികാവശ്യാർഥം സ്ഥലം മാറിപ്പോകുന്ന കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി മാമു നിസാർ, ഭാര്യ ജംഷീന എന്നിവർക്ക് പ്രവിശ്യാ കെ.എം.സി.സി യുടെ ഉപഹാരം കൈമാറി.
അഹമ്മദ് പുളിക്കൽ, മൻസൂർ പള്ളൂർ, കെ.എം. ബഷീർ, സാജിദ് ആറാട്ടുപുഴ, മുഹമ്മദ് നജാത്തി, പവനൻ മൂലക്കീൽ, വാഹിദ് കാര്യറ, സി. അബ്ദുൽഹമീദ്, ആൽബിൻ ജോസഫ്, പി.ടി. അലവി, മുജീബ് കളത്തിൽ, നൗഷാദ് ഇരിക്കൂർ, സുബൈർ ഉദിനൂർ, ലുഖ്മാൻ വിളത്തൂർ, പ്രവീൺ, ഷാജി മതിലകം, ഫൈസൽ കൈതയിൽ, മാഹിൻ കണ്ണ് വിഴിഞ്ഞം, അബ്ദുസ്സമദ് കരിഞ്ചാപ്പാടി, സക്കരിയാ ഫൈസി പന്തല്ലൂർ, കെ.എം.കെ. ഫൈസി, അബ്ദുൽ മജീദ് കൊടുവള്ളി, നജീബ് അരഞ്ഞിക്കൽ, റഷീദ് ഉമർ, ഷബീർ ചാത്തമംഗലം, ശിഹാബ് കൊയിലാണ്ടി, അഷ്റഫ് ആലുവ, നജീം ബഷീർ, മുസ്തഫ തലശ്ശേരി, ബാവ കൊടുവള്ളി, സുനിൽ മുഹമ്മദ്, താജൂ അയ്യാരിൽ, മുജീബ് ഉപ്പട, അബ്ദുൽ വാരിസ്, സയിദ് ഹസനൈൻ, മിർസാ സഹീർ ബേഗ്, മുഹമ്മദ് ഇർഫാൻ, നവീദ് ബാംഗ്ലൂർ, അൻവർ റയാൻ ക്ലിനിക്, അബ്ദുറഹ്‌മാൻ ലയാൻ, ഉമർ വളപ്പിൽ, റസാഖ് തെക്കേപ്പുറം, ഹസ്സൻ കോയ, സിയാദ് മലബാർ ഗോൾഡ്, റഫീഖ് കൂട്ടിലങ്ങാടി, ഷമീർ നഹ്‌ല ഗ്രൂപ്, മുഹമ്മദ് നിഹാൽ, ഡി.വി. നൗഫൽ, അൻവർ ഷാഫി എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതവും മാമു നിസാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.