ജിദ്ദ: ബലി പെരുന്നാളിനോടനുബന്ധിച്ച് സൗദി അറേബ്യയുടെ ജീവകാരുണ്യ ഏജൻസിയായ കെ.എസ് റിലീഫ് 480 ബലിമൃഗങ്ങളുടെ മാംസം യമനിലെ വിവിധ പ്രദേശങ്ങളിലെ ആളുകൾക്ക് എത്തിച്ചതായി വക്താവ് അറിയിച്ചു. യമനിലെ ഹദ്റ മൗത്ത്, മഅരിബ് തുടങ്ങിയ ഗവർണറേറ്റുകളിലെ 6,720 പേർക്കാണ് ‘ഉദുഹിയത്ത്’ മാംസം വിതരണം ചെയ്തത്. ഏദൻ, ഹദ്റ മൗത്ത്, അൽ മഹ്റ, മഅരിബ്, ലഹ്ജ് തുടങ്ങിയ ഗവർണറേറ്റുകളിലെ 32,620 പേർക്ക് മാംസം എത്തിക്കുന്നതിനായി 2,330 മൃഗങ്ങളെ അറവിനായി നൽകുന്ന ബൃഹത് പദ്ധതിയാണ് കെ.എസ് റിലീഫ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.