മാസപ്പിറവി കണ്ടില്ല; സൗദിയിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച

റിയാദ്: തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാകാഞ്ഞതിനെ തുടർന്ന് സൗദി അറേബ്യയിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച. റമദാനിലെ 30 നോമ്പും പൂർത്തിയാക്കിയാണ് സൗദി ചെറിയ പെരുന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലേക്ക് നീങ്ങുന്നത്.

സൗദിയിലെ ഹുത്ത സുദൈർ, തുമൈർ എന്നിവിടങ്ങളിലാണ്​ മാസപ്പിറവി നിരീക്ഷണം നടത്തിയത്. രണ്ടിടങ്ങളിലും പിറ ദൃശ്യമായില്ല.


എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ മറ്റു ഗൾഫ് രാജ്യങ്ങളിലും ബുധനാഴ്ചയാണ് പെരുന്നാൾ. ഓമാനിൽ നാളെയാണ് പ്രഖ്യാപനം.

Tags:    
News Summary - Eid in Saudi Arabia is Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.