അ​ൽ​ഖോ​ബാ​ർ കോ​ർ​ണി​ഷി​ൽ ആ​രം​ഭി​ച്ച ഇ​ല​ക്​​ട്രി​ക്​ കാ​റു​ക​ളു​ടെ ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​ൻ

അൽഖോബാർ കോർണിഷിൽ ഇലക്​ട്രിക്​ കാറുകളുടെ ചാർജിങ്​ സ്​റ്റേഷനുകൾ തുടങ്ങി

ദ​മ്മാം: അ​ൽ​ഖോ​ബാ​ർ കോ​ർ​ണി​ഷി​ൽ ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ​ക്കാ​യു​ള്ള ആ​ദ്യ​ത്തെ നാ​ല്​ ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ ആ​രം​ഭി​ച്ചു. സൗ​ദി കി​ഴ​ക്ക​ൻ മേ​ഖ​ല മു​നി​സി​പ്പാ​ലി​റ്റി​യാ​ണ്​ സ്​​റ്റേ​ഷ​നു​ക​ൾ തു​ട​ങ്ങി​യ​ത്. ഉ​​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ വി​പു​ല​മാ​യ സേ​വ​നം ന​ൽ​കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ സൗ​ദി സ്​​റ്റാ​ൻ​ഡേ​ഡ് അ​തോ​റി​റ്റി അം​ഗീ​ക​രി​ച്ച ചാ​ർ​ജി​ങ്​ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ്​ സ്​​റ്റേ​ഷ​നി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് വ്യ​തി​രി​ക്ത​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വു​മാ​യ മോ​ഡ​ലു​ക​ളു​ണ്ടെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി വി​ശ​ദീ​ക​രി​ച്ചു.

അ​റ​ബി, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളെ പി​ന്തു​ണ​ക്കു​ന്ന​താ​ണ്. ഉ​യ​ർ​ന്ന താ​പ​നി​ല ഘ​ട​ക​ങ്ങ​ളെ നേ​രി​ടാ​നാ​കും. ചാ​ർ​ജ് ചെ​യ്ത ശേ​ഷം 500 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​രം വാ​ഹ​ന​മോ​ടി​ക്കാ​ൻ ക​ഴി​യും. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ സ്​​റ്റേ​ഷ​നു​ക​ൾ ഒ​രു​ക്കാ​ൻ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞു. രാ​ജ്യ​ത്ത് ഇ​ല​ക്ട്രി​ക് കാ​ർ വ്യ​വ​സാ​യം പ്രാ​ദേ​ശി​ക​വ​ത്ക​രി​ക്കാ​നു​ള്ള ദേ​ശീ​യ​ശ്ര​മ​ങ്ങ​ൾ മു​ന്നോ​ട്ട്​ കൊ​ണ്ടു​പോ​കു​ന്ന​തി​നൊ​പ്പം പ​രി​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ളു​ടെ​യും ‘വി​ഷ​ൻ 2030’ ന്റെ​യും ല​ക്ഷ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി കാ​ർ​ബ​ൺ ഉ​ദ്വ​മ​നം കു​റ​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന ന​യ​ങ്ങ​ൾ പാ​ലി​ക്കാ​നും പ​രി​സ്ഥി​തി സൗ​ഹൃ​ദ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കാ​നു​മാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മു​നി​സി​പ്പാ​ലി​റ്റി പ​റ​ഞ്ഞു.

Tags:    
News Summary - Electric car charging stations started at Al Khobar Cornish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.