ജിദ്ദ: ടൂറിസം, ട്രാവൽ മേഖലയിൽ സ്വദേശികളായ ഒരുലക്ഷം യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിനുള്ള പരിപാടി ആരംഭിച്ചു. 'ടൂറിസം പയനിയേഴ്സ്' എന്ന പേരിലുള്ള ഈ പരിപാടി യുവാക്കളും യുവതികളുമായ ഒരു ലക്ഷം പേർക്ക് ഹോസ്പിറ്റാലിറ്റി, ടൂറിസം, ട്രാവൽ മേഖലയിൽ വിദഗ്ധ പരിശീലനം നൽകുക ലക്ഷ്യമിട്ടുള്ളതാണ്. തൊഴിൽ പരിശീലന പരിപാടി രാജ്യത്തിലെ ടൂറിസം മേഖലയിലെ ഭാവിക്ക് ആഗോള വൈദഗ്ധ്യം നൽകുന്നതിന് വലിയ സംഭാവന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജിദ്ദയിൽ നടന്ന വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ എക്സിക്യൂട്ടിവ് കൗൺസിൽ 116ാമത് സെഷനിൽ ടൂറിസം മന്ത്രി അഹഅദ് അൽ-ഖത്തീബ് പരിപാടിക്ക് തുടക്കം കുറിച്ചു. നാമിന്ന് നമ്മുടെ യുവാക്കളിൽ നിക്ഷേപം നടത്തുകയും പ്രാദേശിക, ആഗോള തലത്തിൽ ടൂറിസം മേഖലയെ പിന്തുണക്കുന്നതിന് നൈപുണ്യവും ആഗ്രഹവുമുള്ള ഒരു തൊഴിൽ ശക്തിയെ തയാറാക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വിഷൻ 2030 കൈവരിക്കുന്നതിൽ ഇത് ഒരു പ്രധാന പങ്കുവഹിക്കും. പരിശീലനം നേടുന്നവർക്ക് മേഖലയിൽ തൊഴിലവസരങ്ങൾ കണ്ടെത്താൻ സഹായിക്കും.
2030ഓടെ 10 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കലും ഇതിന്റെ ലക്ഷ്യങ്ങളിലുൾപ്പെടുന്നു. ആത്മവിശ്വാസത്തോടെ തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യവും യോഗ്യതയും ഗുണഭോക്താക്കൾക്ക് നൽകുന്നതിന് ഉയർന്ന നിലവാരത്തിലുള്ള പ്രത്യേക പരിശീലന പരിപാടികൾ സഹായിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.