ദമ്മാം: കിഴക്കൻ പ്രവിശ്യ ക്രിക്കറ്റ് അസോസിയേഷൻ (ഇ.പി.സി.എ) സൗദി ക്രിക്കറ്റ് സെൻററുമായി സഹകരിച്ച് മൂന്നു ഡിവിഷനുകളിലായി 40 ടീമുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച 20 ക്രിക്കറ്റ് ടൂർണമെൻറ് സമാപിച്ചു. കഴിഞ്ഞ രണ്ടു മാസമായി നടന്ന ടൂർണമെൻറിെൻറ ഒന്നാം ഡിവിഷനിൽ നടന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ അദാപ്കോ ഫ്രണ്ട് സി.സി ഏഴ് വിക്കറ്റിന് അൽഖോബാർ റേഞ്ചേഴ്സ് സി.സിയെയും രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ക്ലൗഡ് സെവൻ സി.സി എട്ട് വിക്കറ്റിന് ശയാൻ സി.സിയെയും തോൽപിച്ചു.
അബ്ദുൽ സത്താർ കാദർ മാൻ ഓഫ് ദ മാച്ചായി. ഒന്നാം ഡിവിഷൻ ഫൈനൽ മത്സത്തിൽ ക്ലൗഡ് സെവൻ സി.സി എട്ടു വിക്കറ്റിന് അദാപ്കോ ഫ്രണ്ട്സ് സി.സിയെ തോൽപിച്ചു 'യൗമു അൽവതൻ' കിരീടം ചൂടി. ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അദാപ്കോ ഫ്രണ്ട്സ് സി.സി 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ക്ലൗഡ് സെവൻ മുഹമ്മദ് ഷാഫിയുടെ മികച്ച ബാറ്റിങ്ങിൽ (39 ബോളിൽ 59 റൺസ്) 14.2 ഓവറിൽ ലക്ഷ്യം കണ്ടു. ക്ലൗഡ് സെവൻ സി.സിക്കു വേണ്ടി വിനീത് മോഹനൻ 30 റൺസിന് മൂന്ന് വിക്കറ്റ് എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.