ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ കലാ കായിക ക്ലബായ എപ്സാക് നടത്തിയ ക്രിക്കറ്റ് ടൂർണമെൻറിൽ കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് (കാസ്ക്) വിജയകിരീടം ചൂടി. വാശിയേറിയ പോരാട്ടത്തിൽ ശക്തരായ ഇ.സി.സിയെ ആറ് വിക്കറ്റിന് തകർത്താണ് കാസ്ക് ഈ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇ.സി.സിയുടെ സ്കോർ എട്ട് ഓവറിൽ 93 റൺസിന് അവസാനിച്ചപ്പോൾ കാസ്ക് ഏഴ് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
എട്ട് ടീമുകൾ മാറ്റുരച്ച ഏകദിന ടൂർണമെൻറിൽ റസാഖ് മികച്ച ബൗളറായും സദ്ദാം മികച്ച ബാറ്റ്സ്മാനായും അൻസാറിനെ ഓൾറൗണ്ടറായും തിരഞ്ഞെടുത്തു. ക്രിക്കറ്റ് ടൂർണമെൻറിൽ സാമൂഹിക പ്രവർത്തകൻ അസ്ലം ഫറോക്ക്, മുസ്തഫ പാവയിൽ എന്നിവർ അതിഥികളായിരുന്നു. വിന്നേഴ്സിനുള്ള ട്രോഫിയും കാഷ് അവാർഡും അസ്ലം ഫറോക്ക്, മുസ്തഫ പാവയിൽ എന്നിവരും റണ്ണേഴ്സിനുള്ള ട്രോഫിയും കാഷ് അവാർഡും സലീമും ടീമുകൾക്ക് കൈമാറി. കളിക്കാർക്കുള്ള മെഡലുകൾ മുസ്തഫ പാവയിൽ, റഫീഖ്, നവാസ്, സനൽ എന്നിവർ നൽകി. എപ്സാക് പ്രസിഡൻറ് നജീം ബഷീർ, സലീം, റഫീഖ്, സനൽ, നവാസ് എന്നിവർ ടൂർണെമൻറിന് നേതൃത്വം നൽകി.കാസ്ക് ടീം അംഗങ്ങൾ അസ്ലം ഫറോക്ക്, മുസ്തഫ പാവയിൽ എന്നിവരിൽനിന്ന് ട്രോഫി ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.