ജിദ്ദ: ഹ്രസ്വ സന്ദർശനത്തിന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ സൗദി അറേബ്യയിലെത്തി. വ്യാഴാഴ്ച രാത്രി ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പത്നിയോടൊപ്പം എത്തിയ തുർക്കി പ്രസിഡൻറിനെ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ സ്വീകരിച്ചു.
മന്ത്രിസഭാംഗവും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഅയ്ബാൻ, തുർക്കിയിലെ സൗദി അംബാസഡർ മുഹമ്മദ് അൽഹർബി, മക്ക പൊലീസ് മേധാവി മേജർ ജനറൽ സ്വാലിഹ് അൽജാബിരി, ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവള മാനേജർ ഇസാം നൂർ, പ്രട്ടോക്കോൾ ഓഫീസ് മേധാവി അഹ്മദ് അബ്ദുല്ല ബിൻ ദാഫിർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനിടയിൽ സൗദിക്കും തുർക്കിക്കുമിടയിലെ ഉഭയകക്ഷി ബന്ധങ്ങളും വ്യാപാരങ്ങളും കൂടുതൽ ശക്തിപ്പെടുത്തിപ്പെടുത്തുന്നതിന് കിരീടാവകാശിയടക്കമുള്ളവരുമായി കൂടിക്കാഴ്ചകളുണ്ടാകുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.