റിയാദ്: ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്താനുള്ള സാധ്യത പരിശോധിക്കാനായി എറിത്രിയൻ സയാമീസ് ഇരട്ടകളായ അസ്മ, സുമയ്യ എന്നീ കുട്ടികളെ റിയാദിലെത്തിച്ചു. സൽമാൻ രാജാവിെൻറ നിർദേശാനുസരണം എയർ മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിൽ മാതാപിതാക്കളോടൊപ്പം കുരുന്നുകളെ അസ്മറയിൽ നിന്ന് റിയാദ് വിമാനത്താവളത്തിലെത്തിച്ചത്. റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് കുട്ടികളെ പ്രവേശിപ്പിചചു. വേർപ്പെടുത്തൽ സാധ്യതകൾ പരിശോധിക്കുന്നതിനായി വരുംദിവസങ്ങളിൽ ഇരട്ടകളെ ആരോഗ്യ പരിശോധനകൾ വിധേയമാക്കും.
രാജ്യത്തെ മികച്ച മെഡിക്കൽ കഴിവുകൾ ഉപയോഗപ്പെടുത്തി ലോകമെമ്പാടുമുള്ള ദരിദ്ര രാജ്യങ്ങളോട് കാണിക്കുന്ന മഹത്തായ മാനുഷിക പ്രവർത്തനങ്ങൾക്ക് സൽമാൻ രാജാവിനും കിരീടവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസറും സയാമീസ് ശസ്ത്രക്രിയ വിഭാഗം തലവനുമായ ഡോ. അബ്ദുല്ല അൽറബീഅ നന്ദി പറഞ്ഞു. ഇരട്ടകളുടെ മാതാപിതാക്കൾ റിയാദിൽ തങ്ങൾക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും സൗദി സർക്കാരിനോടും ജനങ്ങളോടും നന്ദി പറഞ്ഞു. സൽമാൻ രാജാവിനും കിരീടാവകാശിക്കും ഏറ്റവും മികച്ച പ്രതിഫലം നൽകെട്ടയെന്നും അവർ പ്രാർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.