റിയാദ്/മൂവാറ്റുപുഴ: സർക്കാർ ആശുപത്രികളിലേക്ക് കസേരകൾ വിതരണം ചെയ്യുന്ന റിയാദ് കെ.എം.സി.സി എറണാകുളം ജില്ല കമ്മിറ്റി പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ വിതരണം നടത്തി. പായിപ്ര പഞ്ചായത്ത് ആയുർവേദ ആശുപത്രിയിലെ ഡോക്ടറിന് നൽകി മുസ്ലിം ലീഗ് പായിപ്ര ഡിവിഷൻ പ്രസിഡൻറ് നൗഷാദ് എള്ളുമലയും ജനറൽ സെക്രട്ടറി എം.പി. ഇബ്രാഹിമും ചേർന്ന് വിതരണം നിർവഹിച്ചു. ഡിവിഷൻ ട്രഷറർ കെ.കെ. ബഷീർ അധ്യക്ഷത വഹിച്ചു.
ഇത് മൂന്നാം വർഷമാണ് കെ.എം.സി.സി എറണാകുളം ജില്ല കമ്മിറ്റി വിജയകരമായി ഈ പദ്ധതി നടപ്പാക്കുന്നത്. ആദ്യ വർഷത്തിൽ തന്നെ മൂവാറ്റുപുഴ ജനറൽ ആശുപത്രിക്ക് 30 ചെയറുകൾ വിതരണം ചെയ്ത് ജനശ്രദ്ധ ആകർഷിച്ചരുന്നു. ജില്ലയിലുടനീളം ഒട്ടുമിക്ക സർക്കാർ ആശുപത്രികളിലേക്കും കസേരകൾ വിതരണം ചെയ്യാൻ കഴിഞ്ഞു. യൂത്ത് ലീഗ് മൂവാറ്റുപുഴ മണ്ഡലം ജനറൽ സെക്രട്ടറി കെ.എസ്. സുലൈമാൻ സ്വാഗതവും ജില്ല കമ്മിറ്റി അംഗം പരീത് നന്ദിയും പറഞ്ഞു.
പ്രസിഡൻറ് ജലീൽ കരിക്കന, ജനറൽ സെക്രട്ടറി ഉസ്മാൻ പരീത്, ട്രഷറർ ജലീൽ ആലുവ, മൂവാറ്റുപുഴ മണ്ഡലം പ്രസിഡൻറ് മുജീബ് മൂലയിൽ, സെക്രട്ടറി അനസ് മരങ്ങാട്ട്, ചാരിറ്റി വിങ് കൺവീനർ നിയാസ് ഇസ്മാഈൽ, പദ്ധതി കോഓഡിനേറ്റർ ഷറഫ് മുതിരക്കാലായിൽ, എം.എസ്.എഫ് എറണാകുളം ജില്ല പ്രസിഡൻറ് റമീസ് മുതിരക്കാലായിൽ, പായിപ്ര പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എസ്. ഷാഫി, 18ാം വാർഡ് മെംബർ നാസർ വലിയപറമ്പിൽ, യൂത്ത് ലീഗ് പായിപ്ര ഡിവിഷൻ ജനറൽ സെക്രട്ടറി സിയാദ് എടപ്പാറ, മാഹിൻ, തൻസീബ്, അമീർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.