റിയാദ്: മിന ഗ്രൂപ്പിെൻറ പ്രഥമ ഹൈപ്പർമാർക്കറ്റ് റിയാദ് ശിഫയിൽ പ്രവർത്തനം ആരംഭിച്ചു. ശിഫ സനഇയ്യ ഹയ്യുബദറിൽ പൗരപ്രമുഖൻ അബ്ദുൽ അസീസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ യാസർ മുഹമമ്മദ് അൽ അൻസി, മാനേജിങ് ഡയറക്ടർ അബ്ദുൽ റഹിം പുതുപ്പാടി എന്നിവർ സന്നിഹിതരായിരുന്നു. 48 ഡിപ്പാർട്ടുമെൻറുകളിലായി വിപുലമായ േശ്രണിയിലുളള ഉൽപ്പന്നങ്ങൾ മിന ഹൈപ്പറിൽ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് എല്ലാ ഡിപ്പാർട്ട്െൻറിലും ആകർഷകമായ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യങ്ങളിൽ തെരഞ്ഞെടുക്കുന്നവർക്ക് പ്രത്യേക ഉപഹാരവും വിതരണം ചെയ്യും.
പുതിയ മൂന്ന് ഹൈപ്പർമാർക്കറ്റുകൾ കൂടി തുറക്കാനുളള തയ്യാറെടുപ്പിലാണ് മിന ഗ്രൂപ്പെന്ന് ചെയർമാൻ യാസർ മുഹമ്മദ് അൽ അൻസി പറഞ്ഞു. മികച്ച ഉൽപന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടർ അബ്ദുൽ റഹിം പുതുപ്പാടി പറഞ്ഞു. ഡയറക്ടർമാരായ അബ്ദുൽ സമദ്, മുഹമ്മദ് ഷരീഫ്, റഷീദ് പുതുമന, സ്റ്റോർ മാനേജർ അബ്ദുൽ നാസർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.