റിയാദ്: വർഗീയ ഫാഷിസ്റ്റ് ശക്തികൾക്കെതിരെയുള്ള ആധികാരിക വിജയമാണ് ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. പരാജയഭീതിയിൽ ആവനാഴിയിലെ അവസാനഅമ്പുകളെല്ലാം പ്രയോഗിച്ച സി.പി.എം വർഗീയ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകി ബി.ജെ.പിയോടൊപ്പം കൈകോർക്കുന്ന ദയനീയ കാഴ്ച കേരളം കണ്ടു. വയനാട്ടിലെയും പാലക്കാട്ടെയും ജനങ്ങൾ അത് പിഴുതെറിഞ്ഞു.
വയനാട്ടിലെയും പാലക്കാട്ടെയും വോട്ടർമാരെ സൗദി കെ.എം.സി.സി അഭിനന്ദിച്ചു. ഭിന്നിപ്പിച്ച് വോട്ട് നേടുകയെന്ന ഗീബൽസിയൻ തന്ത്രവും പയറ്റി. മതം നോക്കി വോട്ട് ചോദിച്ച സി.പി.എമ്മിന്റെ മുഖത്ത് ഇരുട്ടടി കൊടുത്തപോലെ ഭൂരിപക്ഷം ആറിരട്ടി വർധിപ്പിച്ച് മറുപടി നൽകി.
മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് നേരെ വിമർശനമുന്നയിച്ച് പാലക്കാട്ടെ ഒരു വിഭാഗത്തിന്റെ വോട്ടിൽ കണ്ണ് വെച്ച മുഖ്യമന്ത്രിക്കും കിട്ടി ചുട്ട മറുപടി. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ പരാജയത്തിെൻറ രുചിയറിഞ്ഞ ശേഷം ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം ബാലിശമാണെന്ന് കേരള ജനതക്ക് നന്നായറിയാമെന്ന് കെ.എം.സി.സി നേതാക്കളായ കെ.പി. മുഹമ്മദ്കുട്ടി, കുഞ്ഞിമോൻ കാക്കിയ, അഷ്റഫ് വേങ്ങാട്ട്, അഹ്മദ് പാളയാട്ട്, ഖാദർ ചെങ്കള എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.