ദമ്മാം: ബഹ്റൈനെയും ദമ്മാമിനെയും ബന്ധിപ്പിക്കുന്ന കടൽപാലമായ ‘കിങ് ഫഹദ് കോസ്വേ’ക്ക് രണ്ട് അന്താരാഷ്ട്ര അവാർഡുകൾ. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കസ്റ്റമർ എക്സ്പീരിയൻസ് ഇന്റർനാഷനൽ വർഷന്തോറും സംഘടിപ്പിക്കുന്ന 24ാമത് ഇന്റർനാഷനൽ കസ്റ്റമർ എക്സ്പീരിയൻസ് അവാർഡ് മത്സരത്തിലാണ് രണ്ട് നേട്ടങ്ങൾ കൂടി കരസ്ഥമാക്കിയതെന്ന് കിങ് ഫഹദ് കോസ്വേ അതോറിറ്റി വ്യക്തമാക്കി.
‘ഉപഭോക്താക്കൾ എല്ലാറ്റിന്റെയും ഹൃദയഭാഗത്ത്’ എന്ന വിഭാഗത്തിൽ സുവർണ പുരസ്കാരം (ഒന്നാം സ്ഥാനം), ‘മികച്ച സാംസ്കാരിക മാറ്റവും ഉപഭോക്തൃ അനുഭവത്തിലെ പരിവർത്തനവും’ എന്ന വിഭാഗത്തിൽ വെങ്കല പുരസ്കാരം (മൂന്നാം സ്ഥാനം) നേടിയതായി അതോറിറ്റി വിശദീകരിച്ചു.
സൗദിയിലേയും ബഹ്റൈനിലേയും കിങ് ഫഹദ് കോസ്വേയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളിൽനിന്ന് ലഭിച്ച പരിധിയില്ലാത്ത പിന്തുണയുടെ ഫലമായി ഉപഭോക്തൃ അനുഭവം പ്രധാന സ്തംഭം എന്ന കോർപറേഷന്റെ അഭിലാഷത്തിന്റെ സ്ഥിരീകരണമാണ് ഈ അവാർഡുകൾ. ‘സൗദി കസ്റ്റമർ എക്സ്പീരിയൻസി’ൽ വിവിധ വിഭാഗങ്ങളിലായി അഞ്ച് അവാർഡുകൾ കിങ് ഫഹദ് കോസ്വേ നേരത്തേ നേടിയിട്ടുണ്ടെന്നും അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.