ജിദ്ദ: സെപ്റ്റംബർ രണ്ടാം വാരം സൗജന്യ കിഡ്നി പരിശോധന ക്യാമ്പ് നടത്താന്‍ അനാകിഷ് ഏരിയ കെ.എം.സ.ിസി യോഗം തീരുമാനിച്ചു. പ്രസിഡൻറ് ബശീര്‍ കീഴില്ലത്ത് അധ്യക്ഷത വഹിച്ചു. അവധിക്ക് നാട്ടില്‍ പോയ അനാകിഷ് ഏരിയ കെ.എം.സി.സി പ്രവര്ത്തകന് അക്ബറിനെ വെട്ടിപ്പരിക്കേല്പിച്ചവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ സി.എച്ച് സെൻററുകള്‍ക്ക് വേണ്ടി അനാകിഷ് കെ.എം.സി.സി സ്വരൂപിച്ച ഫണ്ട് പ്രസിഡൻറ് ബശീര്‍ കീഴില്ലത്തില് നിന്ന് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സി.കെ ഷാക്കിര്‍ ഏറ്റുവാങ്ങി. സമീര്‍ ചേരങ്കൈ, സലാം വണ്ടൂര്‍, മുജീബ് മഞ്ചേരി, നിസാര്‍, റഫീഖ്, ഖാലിദ് പെരിന്തല്‍മണ്ണ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.