റിയാദ്/കുറ്റിപ്പുറം: സൗദി അറേബ്യയിലെ പ്രമുഖ ഫര്‍ണിച്ചര്‍ കമ്പനിയായ ‘അല്‍ മുതലഖ് കമ്പനി ലിമിറ്റഡി’ല്‍ ദീർഘകാലം ജോലി ചെയ്ത ശേഷം പിരിഞ്ഞുപോയ പ്രവാസികളുടെ വാട്സ് ആപ്പ് കൂട്ടായ്മയായ ‘എക്സ് അല്‍ മുതലഖ് വാട്സ് ആപ്പ് കൂട്ടായ്മ’ രണ്ടാമത് പ്രവാസി കുടുംബസംഗമം സംഘടിപ്പിച്ചു. കുറ്റിപ്പുറം നിളയോരം പാര്‍ക്കില്‍ ‘ഒത്തുകൂടല്‍ 2023’ എന്ന പേരിലാണ് സംഗമം സംഘടിപ്പിച്ചത്. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള നൂറിൽപരം കുടുംബങ്ങളില്‍നിന്ന് 200ലേറെ മുൻപ്രവാസികളാണ് പങ്കെടുത്തത്. സംഗമം നിളയോരം പാര്‍ക്ക് മാനേജര്‍ മോനുട്ടി പൊയ്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. റഷ കൊടുവള്ളിയുടെ പ്രാര്‍ഥനാ ഗാനത്തോടെ സംഗമത്തിന് തുടക്കം കുറിച്ചു.
ബഷീര്‍ തിരുനാവായ, ഹനീഫ വേങ്ങര, ഹംസ കരിമ്പില്‍, ജാഫര്‍ കൊടുവള്ളി, ഹമീദ് തിരുനാവായ, അബ്ദുറഹ്മാന് നരിക്കുനി, നാസര്‍ അങ്ങാടിപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു. മുതലഖ് കമ്പനി മാനേജിങ് ഡയറക്ടര്‍ അബ്ദുല്ലാഹ് അല്‍ മുതലഖ്, മുന്‍ സീനിയര്‍ സൂപ്പര്‍വൈസറായ സൈനുൽ ആബിദീന്‍ (സുഡാന്), അമീർ അലി കോഡൂർ, ഷാജു തൃശൂർ, അസീസ് ആനങ്ങാടി എന്നിവർ ഓൺലൈൻ വഴി ആശംസകൾ നേർന്നു. കമ്പനി ജോലിക്കാരായിരുന്ന പരേതരായ ആലിക്കുട്ടി ഹാജി കോഴിച്ചെന, അബു കോഴിച്ചെന, ഹംസ കോഴിച്ചെന, കുഞ്ഞിമുഹമ്മദ് കക്കാട്, ഷൗകത്ത് മുംബൈ, ജബ്ബാര്‍ മുംബൈ, ഫദ്ലാന്‍ പിലിപ്പീന്‍സ്, നികാനോര്‍ പിലിപ്പീന്‍സ്, ഖാലിദ് അല്‍ ത്വാഹിര്‍ സുഡാന്, കരീം ഹൈദരബാദ്, റഷീദ് ഹൈദരബാദ്, യൂസുഫ് ഇന്തോനേഷ്യ തുടങ്ങിയവര്‍ക്ക് സംഗമം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
കമ്പനിയില്‍ നിന്ന് വിരമിച്ച മൊയ്തുട്ടി വേങ്ങര, ഏന്തീന്‍ കുട്ടി പാലച്ചിറമാട്, മുഹമ്മദ് കുട്ടി എടരിക്കോട്, ഹംസ കരിമ്പില്‍, വിജയന് പന്തളം, നിസാം കൊല്ലം എന്നിവരെ ഓർമഫലകം നല്കി ആദരിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം നടന്ന കലാവിരുന്നും ഗാനമേളയും അരങ്ങേറി. മജീഷ്യന്‍ നാസര്‍ കൊട്ടാരത്തില്‍ മാജിക് ഷോ അവതരിപ്പിച്ചു. യുവഗായകന് ജവാദ് പള്ളിക്കല്‍ നയിച്ച കരോക്കെ ഗാനമേളയില്‍, ഷറഫിയ ഫാത്വിമ, ഷോബി ശിവന് തുടങ്ങിയവർ ഗാനങ്ങള്‍ ആലപിച്ചു.
ബഷീര്‍ തിരുനാവായ, ഹനീഫ വേങ്ങര, ഹമീദ് തിരുനാവായ, ജാഫര്‍ കൊടുവള്ളി, അസു കോഴിക്കോട്, നാസര്‍ അങ്ങാടിപ്പുറം, അബൂബക്കര്‍ തൃത്താല, ലതീഫ് പാലക്കാട്, ഇബ്രാഹിം എടരിക്കോട് തുടങ്ങിയവര്‍ നേതൃത്വം നല്കി. റഷ കൊടുവള്ളിയുടെയും റിഫ വേങ്ങരയുടെയും നേതൃത്വത്തില്‍ സംഗമത്തിൽ പങ്കെടുത്തവരുടെ രജിസ്ട്രേഷൻ കൗണ്ടർ പ്രവർത്തിച്ചു. ചീഫ് അഡ്മിന് അസു കോഴിക്കോട് സ്വാഗതവും നസീര്‍ പള്ളിക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.