റിയാദ്: സൗദി ഉപഭോക്തൃ സംരക്ഷണ സമിതിയുടെ (സൗദി കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍) പുരസ്‌കാരം ‘ലുലു സൗദി അറേബ്യ’ക്ക്. മികച്ച ഉപഭോക്തൃ പരിചയം, സമ്പന്നമായ ഉപഭോക്തൃ സൗഹൃദം എന്നിവയിലെ മികവ് പരിഗണിച്ചാണ് ബഹുമതി. റിയാദ് കൊസാമാ ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ ലുലു ഗ്രൂപ്പിന് വേണ്ടി സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് പുരസ്‌കാരം ഏറ്റുവാങ്ങി.
ഉപഭോക്താക്കളാണ് ഞങ്ങളുടെ എക്കാലത്തെയും കരുത്തെന്നും അവരുടെ അഭിരുചിക്കൊത്ത വിധം ഷോപ്പിങ് അനുഭവം സമ്മാനിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ലുലുവെന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ഷഹീം മുഹമ്മദ് പറഞ്ഞു. ഉപഭോക്താക്കളുടെ പ്രതീക്ഷക്കൊത്ത് ഉയരുന്നതിനുള്ള ഞങ്ങളുടെ വിശ്വാസപൂര്‍ണമായ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമാണ് ഈ അവാര്‍ഡ്. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷനോട് ലുലുവിന് അളവറ്റ നന്ദിയുണ്ട്. ലുലു എന്നും ഈ കീര്‍ത്തി നിലനിര്‍ത്തും. ഉപഭോക്താക്കളുടെ പൂര്‍ണതൃപ്തിക്കായി എന്നും മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കും. ഗുണമേന്മയും ഉന്നത നിലവാരവും പകരുന്ന ഷോപ്പിങ് വിസ്മയമാണ് ലുലുവിന്റെ വിശ്വാസ്യതയുടെ അടിത്തറ. ഈ വിശ്വാസം നിലനിര്‍ത്താനും ഉപഭോക്തൃ ബന്ധത്തിന്റെ ദൃഢത കാത്ത് സൂക്ഷിച്ച് കൂടുതല്‍ മികവിലേക്ക് പ്രയാണം തുടരുന്നതിനും ലുലു ഇനിയും പരിശ്രമിക്കുമെന്നും ഷഹീം മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.