ജിദ്ദ: തീവ്രവാദത്തെ സ്പോൺസർ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സുഡാനെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡൻറ് േഡാണൾഡ് ട്രംപ് നടത്തിയ പ്രസ്താവനയെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.െഎ.സി സെക്രട്ടറി ജനറൽ ഡോ. യൂസഫ് ബിൻ അഹമ്മദ് അൽഉസൈമീൻ സ്വാഗതം ചെയ്തു. പ്രസ്താവന സുഡാെൻറ ഭാവിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് ഒ.െഎ.സി സെക്രട്ടറി ജനറൽ വിശേഷിപ്പിച്ചു.
സുഡാനെ അന്താരാഷ്ട്ര സമൂഹവുമായുള്ള സാധാരണ ബന്ധത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പുതിയ ഗവൺമെൻറ് നടത്തുന്ന ശ്രമങ്ങളുടെ ചട്ടക്കൂടിൽ നിന്നുകൊണ്ടുള്ളതാണ് തീരുമാനം. തീവ്രവാദത്തെ സ്പോൺസർ ചെയ്യുന്ന രാജ്യങ്ങളിൽ സുഡാൻ ഉൾപ്പെട്ടതിനാൽ ഒരുപാട് നാളുകളായി പ്രയാസങ്ങൾ അഭിമുഖീകരിക്കുകയായിരുന്നു. അതിനാണ് വിരാമമാകുന്നത്. ദീർഘകാലമായി കാത്തിരുന്ന തീരുമാനത്തിൽ ഒ.െഎ.സി ജനറൽ സെക്രട്ടറി സംതൃപ്തി പ്രകടിപ്പിച്ചു.
സുഡാൻ ഗവൺമെൻറിന് ഒ.െഎ.സിയുടെ പൂർണ പിന്തുണയുണ്ടാകും. ജനങ്ങൾക്ക് സ്ഥിരത, വികസനം, സമൃദ്ധി എന്നിവ കൈവരിക്കാൻ ശ്രമിക്കുമെന്നും പറഞ്ഞു. അമേരിക്കൻ പക്ഷവുമായി സുഡാൻ നയതന്ത്ര മേധാവികളുടെ നേതൃത്വത്തിൽ നടത്തിയ നീണ്ട സംഭാഷണങ്ങളെ പ്രശംസിച്ചു. പ്രധാനമന്ത്രി ഡോ. അബ്ദുല്ല ഹംദൂഖ് തീരുമാനത്തെ സ്വാഗതം ചെയ്തു പുറത്തിറക്കിയ പ്രസ്താവനയിൽ തീവ്രവാദ പട്ടികയിൽനിന്ന് സുഡാനെ നീക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകിയ ചില അംഗരാജ്യങ്ങളുടെ ശ്രമങ്ങൾ വ്യക്തമാക്കിയിരുന്നു.
എല്ലാ ചർച്ചകളിലും അമേരിക്കൻ ഭാഗവുമായുള്ള ആശയവിനിമയത്തിലും സുഡാെൻറ പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഒ.െഎ.സി. സെക്രട്ടറി ജനറൽ പറഞ്ഞു. നടപടി സുഡാന് ശോഭനവും സമ്പന്നവുമായ ഭാവി കൈവരിക്കാനും ദേശീയ അന്തർദേശീയ രംഗത്ത് അതിെൻറ സ്വാഭാവിക സ്ഥാനത്തേക്ക് മടങ്ങാൻ സഹായിക്കുമെന്നും ആശംസിച്ചു. സുഡാെൻറ ചരിത്രത്തിലെ ഇൗ സുപ്രധാന ഘട്ടത്തിൽ പിന്തുണക്കാൻ ഒ.െഎ.സി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.