റിയാദ്: പരിസിൽ ആരംഭിച്ച ലോക ഒളിമ്പിക്സിൽ ഒബ്സർവറായി പ്രവാസി മലയാളിയും. ഇന്ത്യൻ ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് ചെയർമാനും റിയാദിൽ ദീർഘകാലമായി പ്രവാസി വ്യവസായ സംരംഭകനും പൊതുപ്രവർത്തകനുമായ കണ്ണൂർ സ്വദേശി സൂരജ് പാണയിലാണ് ഒളിമ്പിക്സ് മത്സരങ്ങളിൽ നിരീക്ഷകനായി ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
പാരീസിലേക്ക് റിയാദിൽനിന്ന് യാത്രതിരിച്ച അദ്ദേഹത്തിന് കണ്ണൂർ എക്സ്പാട്രിയേറ്റ്സ് ഓർഗനൈസേഷൻ (കിയോസ്) യാത്രയയപ്പ് നൽകി. കിയോസിന്റെ ചെയർമാൻ കൂടിയാണ് അദ്ദേഹം. റിയാദ് വില്ലയിൽ ചേർന്ന യോഗത്തിൽ കിയോസ് കൺവീനർ അൻവർ വാരം അധ്യക്ഷത വഹിച്ചു.
ട്രഷറർ ശാക്കിർ കൂടാളി സൂരജ് പാണയിലെ ആദരിച്ചു. മുക്താർ, അനിൽ, സനൂപ്, രാഗേഷ്, ലിയാക്കത്ത്, മഹബൂബ്, നവാസ്, വരൂൺ, വിഗേഷ്, ഷൈജു പച്ച, രാഹുൽ, നസീർ, യുനുസ്, ഷഫീക്ക് എന്നിവർ അദ്ദേഹത്തെ അനുമോദിച്ച് സംസാരിച്ചു. സൂരജ് നന്ദി പ്രസംഗം നടത്തി. ജനറൽ കൺവീനർ പൂക്കോയ തങ്ങൾ സ്വാഗതവും പ്രഭാകരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.