റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസികൾക്ക് വേണ്ടി നടപ്പാക്കിയ പ്രവാസി സുരക്ഷാപദ്ധതി അംഗങ്ങൾക്കുള്ള സാമ്പത്തിക ധനസഹായം കൈമാറി. സുരക്ഷാപദ്ധതിയിൽ അംഗമായിരിക്കെ അസുഖബാധിതനായി ചികിത്സയിലുള്ള മലപ്പുറം സ്വദേശിയായ വ്യക്തിക്കുള്ള അടിയന്തര ചികിത്സ ധനസഹായമായ ഒരു ലക്ഷം രൂപയാണ് മലപ്പുറം ജില്ല ഒ.ഐ.സി.സി പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, സുരക്ഷ കൺവീനർ നവാസ് വെള്ളിമാട്കുന്ന് എന്നിവർ ചേർന്ന് കൈമാറിയത്.
ചടങ്ങിൽ ഭാരവാഹികളായ സലീം കളക്കര, അമീർ പട്ടണത്ത്, സുരേഷ് ശങ്കർ, ജംഷാദ് തുവ്വൂർ, വഹീദ് വാഴക്കാട്, സൈഫുന്നീസ സിദ്ധീഖ്, സൈനുദ്ദീൻ, ഉണ്ണി വാഴയൂർ, പ്രഭാകരൻ, അൻസാർ നൈതല്ലൂർ, ഇസ്മാഈൽ, അസ്ലം കളക്കര എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.