അർശദ് അലി
ദമ്മാം: നിയമവിരുദ്ധമായി പ്രവർത്തിച്ച 89 കച്ചവട സ്ഥാപനങ്ങൾ ദമ്മാം നഗരസഭ അധികൃതർ പൂട്ടി. വിൽപനക്കായി തയാറാക്കിയ പച്ചക്കറികളും ഫലവർഗങ്ങളും പിടിച്ചെടുത്തു. ദമ്മാം നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്നാണ് അനുമതിയും മതിയായ രേഖകളുമില്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾ കണ്ടെത്തിയത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഭക്ഷ്യസുരക്ഷ വകുപ്പാണ് പരിശോധിച്ചത്. പിടിച്ചെടുത്ത പഴകിയ സാധനങ്ങൾ നശിപ്പിച്ചു. മതിയായ രേഖകളില്ലാതെ പ്രവർത്തിക്കൽ, വൃത്തിഹീനമായ ചുറ്റുപാടിലെ വിൽപന, നിയമപരമായ സുരക്ഷ മുൻകരുതലുകളുടെ അഭാവം, കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം തുടങ്ങിയവയാണ് കണ്ടെത്തിയതെന്ന് കിഴക്കൻ പ്രവിശ്യ നഗരസഭ അധികൃതർ അറിയിച്ചു. പരിശോധന മണിക്കൂറുകൾ നീണ്ടു. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്കെതിര പിഴയടക്കമുള്ള കർശന നടപടിയാണ് സ്വീകരിക്കുന്നത്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ 940 ഹോട്ട്ലൈൻ നമ്പറിൽ വിവരമറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.