വാ​ഹ​ന​ങ്ങ​ളു​ടെ പീ​രി​യോ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്കാ​യി (ഫ​ഹ്​​സു​ദ്ദൗ​രി) ആ​രം​ഭി​ച്ച​

മൊ​ബൈ​ൽ സ്​​റ്റേ​ഷ​ൻ

‘ഫ​ഹ്​​​സു​ദ്ദൗ​രി’ ആ​റ്​ മൊ​ബൈ​ൽ സ്​​റ്റേ​ഷ​നു​ക​ൾ ആ​രം​ഭി​ച്ചു

റി​യാ​ദ്​: വി​ദൂ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ സേ​വ​നം ന​ൽ​കു​ന്ന​തി​ന് വാ​ഹ​ന​ങ്ങ​ളു​ടെ പീ​രി​യോ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്കാ​യി (ഫ​ഹ്​​സു​ദ്ദൗ​രി) ആ​റ്​ മൊ​ബൈ​ൽ സ്​​റ്റേ​ഷ​നു​ക​ൾ ആ​രം​ഭി​ച്ചു. വ​ലി​യ വാ​ഹ​ന​വ്യൂ​ഹ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ളും സ്ഥാ​പ​ന​ത്തി​നു​ള്ളി​ൽ ഇ​ത് പ​രി​ശോ​ധി​ക്കും.

കു​റ​ഞ്ഞ ജ​ന​സാ​ന്ദ്ര​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സേ​വ​നം ന​ൽ​കാ​നും വി​ദൂ​ര​പ്ര​ദേ​ശ​ങ്ങ​ൾ​ക്കി​ട​യി​ൽ റെ​ക്കോ​ഡ് സ​മ​യ​ത്ത് നീ​ങ്ങാ​നു​മാ​ണ്​ മൊ​ബൈ​ൽ സ്​​റ്റേ​ഷ​നു​ക​ൾ ആ​രം​ഭി​ച്ച​ത്.

ഇ​ടു​ങ്ങി​യ​തും ന​ട​പ്പാ​ത​യി​ല്ലാ​ത്ത​തു​മാ​യ റോ​ഡു​ക​ളി​ലൂ​ടെ ഇ​തി​ന്​ ക​ട​ന്നു​പോ​കാ​നാ​കും. നി​ശ്ചി​ത സ്​​റ്റേ​ഷ​നു​ക​ളി​ൽ എ​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​തെ ത​ന്നെ ഈ ​സേ​വ​നം എ​ളു​പ്പ​ത്തി​ലും സൗ​ക​ര്യ​പ്ര​ദ​മാ​യും ല​ഭി​ക്കാ​നും ഇ​ത്​ സ​ഹാ​യി​ക്കും.

സ്ഥാ​പ​ന​ത്തി​നു​ള്ളി​ൽ അ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ഒ​രു വ​ലി​യ വാ​ഹ​ന​വ്യൂ​ഹ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മൊ​ബൈ​ൽ ഇ​ൻ​സ്പെ​ക്ഷ​ൻ സ്​​റ്റേ​ഷ​നു​ക​ൾ സേ​വ​നം ന​ൽ​കു​മെ​ന്ന്​ ഫ​ഹ്​​സു​ദ്ദൗ​ദ​രി സി.​ഇ.​ഒ എ​ൻ​ജി​നീ​യ​ർ സ​ത്താം അ​ൽ ഹു​സാ​മി പ​റ​ഞ്ഞു. പൊ​തു​ഗ​താ​ഗ​തം, ബ​സു​ക​ൾ, പ്ര​ത്യേ​ക സ്പെ​സി​ഫി​ക്കേ​ഷ​നു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധി​ക്കാ​നു​ള്ള ക​ഴി​വ് ഇ​തി​നു​ണ്ട്.

വാ​ഹ​ന പ​രി​ശോ​ധ​നാ​മേ​ഖ​ല​യി​ൽ ദീ​ർ​ഘ​കാ​ല പ​രി​ച​യ​മു​ള്ള ഫ്ര​ഞ്ച് നി​ർ​മാ​താ​ക്ക​ളാ​യ ‘മു​ള്ള​റു’​മാ​യി സ​ഹ​ക​രി​ച്ച്, വാ​ഹ​ന സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന എ​ൻ​ജി​നീ​യ​ർ​മാ​രു​മാ​യി കൃ​ത്യ​മാ​യ സാ​ങ്കേ​തി​ക വി​ശ​ദാം​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് മൊ​ബൈ​ൽ സ്​​റ്റേ​ഷ​നു​ക​ൾ രാ​ജ്യ​ത്തി​നാ​യി പ്ര​ത്യേ​കം നി​ർ​മി​ച്ച​തെ​ന്ന് അ​ൽ​ഹു​സാ​മി പ​റ​ഞ്ഞു.

സേ​വ​ന​ങ്ങ​ൾ​ക്ക് പു​റ​മെ ഉ​പ​ഭോ​ക്തൃ അ​ന്വേ​ഷ​ണ​ങ്ങ​ളും അ​ഭ്യ​ർ​ഥ​ന​ക​ളും സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ഏ​കീ​കൃ​ത ന​മ്പ​ർ 920014531-ൽ ​ഉ​പ​ഭോ​ക്തൃ സേ​വ​ന കാ​ൾ സെൻറ​ർ ആ​രം​ഭി​ച്ച​താ​യും സി.​ഇ.​ഒ പ​റ​ഞ്ഞു.

Tags:    
News Summary - Fahsuddauri Eight Mobile Stations Launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.