ദമ്മാം: കോവിഡ് പ്രതിരോധങ്ങളുടെ ഭാഗമായ ആരോഗ്യ സുരക്ഷ നടപടികളിൽ വീഴ്ച വരുത്തിയ 79 വാണിജ്യ സ്ഥാപനങ്ങൾ ദമ്മാം മുനിസിപ്പാലിറ്റി പൂട്ടി. ഷോപ്പിങ് മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ, സ്റ്റോറുകൾ, ബഖാലകൾ എന്നിവ കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്. 10,139 സ്ഥാപനങ്ങളിലാണ് സംഘം പരിശോധിച്ചത്. കോവിഡിെൻറ മൂന്നാം തരംഗത്തെ നേരിടാൻ പഴുതടച്ച പ്രതിരോധ നടപടിയാണ് അധികൃതർ തുടരുന്നത്.
ആരോഗ്യ സുരക്ഷ മാനദണ്ഡത്തിൽ വീഴ്ച കാണിക്കുന്നവർക്കുള്ള താക്കീത് കൂടിയാണ് മുനിസിപ്പാലിറ്റിയുടെ നടപടി. 544 നിയമലംഘകർക്ക് പിഴ ചുമത്തി. സാമൂഹിക അകലം പാലിക്കാതിരിക്കുക, കൃത്യമായി മാസ്ക് ധരിക്കാതിരിക്കുക, ഉപഭോക്താക്കളുടെ താപനില അളക്കുന്നതിൽ വീഴ്ച വരുത്തുക, തിരക്കുപിടിച്ച സമയങ്ങളിൽ തവക്കൽന ആപ്ലിക്കേഷൻ പരിശോധിക്കാതിരിക്കുക എന്നിവയാണ് കണ്ടെത്തിയ നിയമ ലംഘനം.
2320 നിയമ ലംഘന റിപ്പോർട്ട് ലഭിച്ചതായും മുനിസിപ്പാലിറ്റി അറിയിച്ചു. രോഗ വ്യാപനം തടയുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കുന്നതിൽ വിട്ടുവീഴ്ച അനുവദിക്കില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വാക്സിനേഷൻ പുരോഗമിക്കുേമ്പാഴും മാസ്ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും വീഴ്ച വരുത്തുന്നത് രോഗവ്യാപനത്തിന് കാരണമാകും. തവക്കൽന ആപ്ലിക്കേഷനുകളുടെ പരിശോധന രോഗമുള്ളവരെ തിരക്കേറിയ സ്ഥലങ്ങളിൽ പ്രേവശിപ്പിക്കുന്നത് തടയും. രാജ്യം മുഴുവൻ ഈ തരത്തിലുള്ള പരിശോധന വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.