കേരള ധന മന്ത്രി കെ.എൻ. ബാലഗോപാലും കെ.എസ്.എഫ്.ഇ പ്രതിനിധികളും റിയാദിൽ വാർത്താസമ്മേളനം നടത്തുന്നു

അൻവറി​ന്റെ മനസിലുള്ള കണ്ണൂരിലെ പ്രമുഖൻ ആരെന്നറിയില്ല -മന്ത്രി കെ.എൻ. ബാലഗോപാൽ

റിയാദ്: കണ്ണൂരിൽ നിന്ന് ഒപ്പമുണ്ടെന്ന്​ അൻവർ അവകാശപ്പെടുന്ന പ്രമുഖ നേതാവ്​ ആരാണെന്ന് അറിയില്ലെന്ന് കേരള ധന മന്ത്രി ബാലഗോപാൽ. അൻവർ ഉദ്ദേശിക്കുന്നത് ആരെയാണെന്ന് അൻവറിനെ അറിയൂ എന്നും അത് ഊഹിച്ചു പറയാനാകില്ലെന്നും റിയാദിൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ പ്രചരണാർഥം സൗദി അറേബ്യ പര്യടനത്തിന്​ എത്തിയതാണ്​ മന്ത്രി. എ.ഡി.ജി.പിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കൃത്യമായി അന്വേഷിക്കുന്നുണ്ട്. അന്വേഷണ റിപ്പോർട്ട് വന്നാൽ അതിൽ നിലപാടും നടപടിയുമുണ്ടാകും. പൊതുവായ കേരളത്തി​ന്റെറ താൽപര്യം ഉയർത്തിപ്പിടിച്ച് ജനങ്ങളുടെ മനസിന് വിശ്വാസ്യത വരുത്തുന്ന രീതിയിലാണ് കാര്യങ്ങൾ ചെയ്യുക. എന്നാൽ അതെല്ലാം വ്യവസ്ഥാപിതമായേ ഉണ്ടാകൂ എന്ന് മന്ത്രി കൂട്ടിച്ചേർത്തു.

അഴിമതിവിരുദ്ധ നിലപാടാണ് ഇടതുപക്ഷത്തി​ന്റേത്. ഇടതുപക്ഷ മുന്നണി എന്ന സംവിധനത്തി​ന്റെ നിലപാടുകളെ ദുർബലപ്പെടുത്തുന്ന ശ്രമം നടത്തുന്ന ആരെയും പിന്തുണക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരിൽനിന്ന്​ കൂടുതൽ ചോദ്യങ്ങളുയർന്നപ്പോൾ കേരളത്തിലെ രാഷ്​ട്രീയ വിവാദങ്ങൾക്കെല്ലാം സൗദിയിൽ മറുപടി പറയാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

പ്രവാസി മലയാളികളുടെ സാമ്പത്തിക സുരക്ഷിതത്വവും സാമ്പത്തിക നേട്ടവും മുൻ നിർത്തി കെ.എസ്.എഫ്.ഇ 2018ൽ ആരംഭിച്ച പദ്ധതിയായ കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ നേട്ടങ്ങൾ മന്ത്രി വിശദീകരിച്ചു. പ്രവാസി മലയാളികൾ, പ്രത്യേകിച്ച് ജി.സി.സി രാജ്യങ്ങളിലെ മലയാളികൾ ഈ പദ്ധതിയെ ഹൃദയംഗമമായി സ്വീകരിക്കുകയുണ്ടായി. ഇക്കാലയളവിൽ പ്രവാസികളുടെ പ്രിയപ്പെട്ട സാമ്പത്തിക ഉൽപന്നമായി മാറാൻ ഈ പദ്ധതിക്കായിട്ടുണ്ട്.

പ്രവാസി ചിട്ടിയെ കൂടുതൽ പ്രവാസി മലയാളികൾക്ക് പരിചയപ്പെടുത്തുന്നതിനും എത്തിക്കുന്നതിനും വേണ്ടിയാണ് മന്ത്രിയും കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജനും മാനേജിങ് ഡയറക്ടർ ഡോ. എസ്.കെ. സനിലും കെ.എസ്.എഫ്.ഇ. ഡയറക്ടർ എം.സി. രാഘവനും മറ്റ്​ ഉന്നതോദ്യോഗസ്ഥരും അടങ്ങുന്ന സംഘം സൗദിയിലെത്തിയത്.

ഒക്ടോബർ മൂന്ന്​ മുതൽ 12 വരെയുള്ള ദിവസങ്ങളിൽ വിവിധ ഗൾഫ്​ രാജ്യങ്ങളിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചുവരികയാണ്​. സൗദിയിൽ ദമ്മാം, റിയാദ്, ജിദ്ദ എന്നീ നഗരങ്ങളിലാണ് മന്ത്രിയുടെ പ്രവാസി മീറ്റുകൾ സംഘടിപ്പിച്ചത്. റിയാദ് ഉലയയിലെ ഹോളിഡേ ഇൻ അൽ ഖസർ ഹോട്ടലിൽ നടന്ന പരിപാടിയിൽ സംഘടന പ്രതിനിധികൾ ഉൾപ്പടെയുള്ളവർ പങ്കെടുത്തു. പ്രവാസി മലയാളികൾക്ക് ഇരട്ട നേട്ടം ലഭ്യമാക്കുന്ന കെ.എസ്.എഫ്.ഇയുടെ ഒരു പുതിയ പദ്ധതിയുടെ ഗ്ലോബൽ ലോഞ്ചിങ്ങും ധനമന്ത്രി നിർവഹിച്ചു.

ധന മന്ത്രി കെ.എൻ. ബാലഗോപാലിന്​ പുറമെ കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ, മാനേജിങ്​ ഡയറക്ടർ ഡോ. എസ്.കെ. സനിൽ, ഡയറക്ടർ ബോർഡ് അംഗം അഡ്വ. എം.സി. രാഘവൻ എന്നിവർ വാർത്തസമ്മേളനത്തിലും പ്രവാസി മീറ്റിലും പങ്കെടുത്തു. 

Tags:    
News Summary - I don't know who is the famous person of Kannur in Anwar's mind - Minister K.N. Balagopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.