ജുബൈൽ: നാട്ടിലേക്ക് ഉപരിപഠനത്തിനായി പോകുന്ന കുട്ടികൾക്ക് സ്റ്റുഡന്റസ് ഇന്ത്യ ജുബൈൽ യാത്രയയപ്പ് നൽകി. മാധ്യമം സെന്ററിൽ നടന്ന പരിപാടിയിൽ സ്റ്റുഡന്റസ് ഇന്ത്യ അംഗങ്ങളും മെന്റർമാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ‘കാര്യങ്ങൾ സമയബന്ധിതമായി ചെയ്യേണ്ടതിന്റെ പ്രാധാന്യം’ എന്ന വിഷയത്തിൽ ഉമൈമ നബീൽ പ്രബന്ധം അവതരിപ്പിച്ചു. റമദാനോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിച്ചു.
തനിമ ജുബൈൽ പ്രസിഡന്റ് സലാഹുദ്ദീൻ ചേന്ദമംഗലൂർ അധ്യക്ഷത വഹിച്ചു. ഐസ റംസി ഖുർആൻ പാരായണം നടത്തി. സ്റ്റുഡന്റസ് ഇന്ത്യ കോഓഡിനേറ്റർ ഷറഫ റംസി എന്നിവർ സംസാരിച്ചു. നേഹ നിസാർ അവതാരകയായിരുന്നു. സമീന മലൂക്, നൂർജഹാൻ നാസർ, ഷിബിന മക്കാർ കുഞ്ഞ്, അബ്ദുൽ കരീം ആലുവ, നിയാസ് നാരകത്ത്, ശിഹാബ് മങ്ങാടൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. തനിമ സെക്രട്ടറി നാസർ ഓച്ചിറ സ്വാഗതവും രഹ്ന സഫയർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.