ജിദ്ദ: നാലു പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന സൗദി എടക്കര വെൽഫെയർ അസോസിയേഷൻ (സേവ ജിദ്ദ) സ്ഥാപക പ്രസിഡന്റും രക്ഷാധികാരിയുമായ അബ്ദുൽ കരീം പുന്നക്കാടന് അസോസിയേഷൻ യാത്രയയപ്പ് നൽകി. ചടങ്ങ് നജീബ് കളപ്പാടൻ ഉദ്ഘാടനം ചെയ്തു. അമീർ എടക്കാടൻ അധ്യക്ഷത വഹിച്ചു. അഫ്സൽ കല്ലിങ്ങപ്പാടൻ, കെ. ഷരീഫ്, മൻസൂർ എടക്കര, ഉസ്മാൻ ചോലക്കൽ, ജാഫർ പൂച്ചേങ്ങൽ, അബ്ദുൽ സമദ്, ഖാലിദ്, സി.പി. ഷമീം, മജീദ് അയിനികോത്ത്, സമീൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സേവയുടെ ഉപഹാരം കൈമാറി. അബ്ദുൽ കരീം പുന്നക്കാടൻ മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.