മക്ക: ഒന്നര പതിറ്റാണ്ടു നീണ്ട പ്രവാസം മതിയാക്കി മടങ്ങുന്ന ജലീൽ മാസ്റ്റർ വടകരക്ക് ഐ.സി.എഫ് മക്ക സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി.
പ്രതിസന്ധികൾ പലതുമുണ്ടെങ്കിലും തൊഴിലും ബഹുമാനവും അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യവും നൽകിയത് പ്രവാസമാണെന്ന വസ്തുത മറന്നു പോവരുതെന്ന് പരിപാടിയിൽ ഉപഹാര സമർപ്പണം നടത്തി സംസാരിച്ച സയ്യിദ് ബദ്റുദ്ദീൻ ബുഖാരി ഓർമപ്പെടുത്തി. വടകര സ്വദേശിയായ ജലീൽ മാസ്റ്റർ കാസർകോട് ഷിറിയ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരിക്കെ അവധിയെടുത്താണ് പ്രവാസത്തിൽ എത്തിയത്. ഈ കാലയളവിൽ റിയാദ് മൾട്ടി ഫോമ്സ്, ഹായിൽ യൂനിവേഴ്സിറ്റി, മക്ക ജബൽ ഉമർ ഡെവലപ്മെന്റ് പ്രോജക്ട് തുടങ്ങിയ ഇടങ്ങളിൽ അഡ്മിനിസ്ട്രേഷൻ വകുപ്പിൽ ജോലി ചെയ്തു.
നിലവിൽ മക്ക പ്രോവിൻസ് ഐ.സി.എഫ് ഫിനാൻസ് സെക്രട്ടറിയാണ്.
നാഷനൽ എക്സിക്യൂട്ടിവ്, പ്രോവിൻസ് ജനറൽ സെക്രട്ടറി, ആർ.എസ്.സി ഹജ്ജ് വളന്റിയർ കോഓഡിനേറ്റർ പദവിയടക്കം നിരവധി സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ, സേവന പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു ജലീൽ മാസ്റ്റർ. ഷാഫി ബാഖവി സ്വാഗതവും റഷീദ് അസ്ഹരി ആമുഖ പ്രഭാഷണവും ജമാൽ മുക്കം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.