ജിസാൻ: പ്രവാസലോകത്തെ പൊതുപ്രവർത്തനം അവസാനിപ്പിച്ച് മടങ്ങുന്ന ഇന്ത്യൻ സോഷ്യൽ ഫോറം ജിസാൻ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻറ് ഹബീബ് റഹ്മാൻ വൈലിശ്ശേരിക്ക് യാത്രയയപ്പ് നൽകി. ദമ്മാമിൽ പ്രവാസം തുടങ്ങിയ ഹബീബ് 16 വർഷം നീണ്ട പ്രവാസം അവസാനിപ്പിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്. 10 വർഷത്തോളം റിയാദ് ആരോഗ്യ മന്ത്രാലയത്തിൽ എൻജിനീയറിങ് ആൻഡ് ഡിസൈൻ ഡിപ്പാർട്മെൻറിൽ ആയിരുന്നു. ഒന്നര വർഷമായി ജിസാൻ ന്യൂ എയർപോർട്ട് പ്രോജക്ടിൽ ജോലിചെയ്തു വരുകയാണ്.
ഫോറം റിയാദ് സെൻട്രൽ കമ്മിറ്റി അംഗം, റിയാദ് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് പ്രസിഡൻറ്, ജിസാൻ പ്രവാസി കോഒാഡിനേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, ചേലേമ്പ്ര കൂട്ടായ്മ സെക്രട്ടറി തുടങ്ങിയ ഭാരവാഹിത്വങ്ങൾ വഹിച്ചിരുന്നു. പ്രവാസത്തിനിടയിൽ സൈക്കോളജിക്കൽ കൗൺസലിങ് ഡിപ്ലോമ പൂർത്തിയാക്കിയ ഹബീബ് കോവിഡ് ലോക്ഡൗൺ കാലത്ത് ആക്സസ് ഇന്ത്യ സൗദി ചാപ്റ്ററിനു കീഴിൽ ടെലിഫോൺ കൗൺസലിങ്ങിലൂടെ നിരവധി പേർക്ക് സാന്ത്വനം നൽകിയിട്ടുണ്ട്. ജിസാനിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം ജിസാൻ ബ്ലോക്ക് സെക്രട്ടറി സനോഫർ തിരുവനന്തപുരം ഉപഹാരം കൈമാറി. മുസ്തഫ ചെറുതുരുത്തി, ഗഫൂർ മൂന്നിയൂർ, റഹീം കുന്നുംപുറം, അൻവർഷാ, ജംഷീദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.